ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർവ്വാഹക സമിതി അംഗമായിരുന്ന അങ്കമാലി മേക്കാട് കൂരൻ ഡോ. കെ പി വർഗ്ഗീസ് അന്തരിച്ചു

0

കൊച്ചി : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർവ്വാഹക സമിതി അംഗമായിരുന്ന അങ്കമാലി മേക്കാട് കൂരൻ ഡോ. കെ പി വർഗ്ഗീസ് അന്തരിച്ചു. നെട്ടൂർ ,പനങ്ങാട് എന്നീ ഗവൺമെന്റ് ആശുപത്രികളിലായി നാൽപ്പതിലേറെ വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സർക്കാർ സർവീസിൽ നിന്നും വിരമിച്ച ശേഷം നാഷ്ണൽ ഹെൽത്ത് മിഷനിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ ഗ്രേസി വർഗീസ് കിഴക്കമ്പലം വാലയിൽ കുടുംബാംഗമാണ്.

മക്കൾ : സിതാരാ ഷെറാജ് ജേക്കബ്. ഭർത്താവ്: ഡോ . ഷെറാജ് ജേക്കബ് ( അറ്റ്ലാന്റ , യു എസ് എ ) ,

രാഗം ജേക്കബ്, ഭർത്താവ്: ഡോ. ജേക്കബ് എബ്രഹാം (ലിസി ഹോസ്പിറ്റൽ എറണാകുളം),

ഡോ: ഐവിൻ വർഗീസ് .ഭാര്യ : പൊന്നു പോൾ ( കെന്റ് , ഇംഗ്ലണ്ട്).

സംസ്കാരം അങ്കമാലി ചെറിയ വാപ്പാലശേരി മാർ ഇഗ്നേഷ്യസ് യാക്കോബായ സിറിയൻ പള്ളിയിൽ ബുധനാഴ്ച (06/07/2022) ഉച്ച തിരിഞ്ഞ് രണ്ടിന് .

LEAVE A REPLY

Please enter your comment!
Please enter your name here