നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി നല്‍കിയ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

0

ന്യുഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി നല്‍കിയ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അഞ്ച് വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് പ്രതിയെന്നും അതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം അവസാനത്തോടെ വിചാരണ അവസാനിക്കുമെന്ന് സര്‍ക്കാരും അറിയിച്ചു.

വിചാരണ ഈ വര്‍ഷം അവസാനിച്ചില്ലെങ്കില്‍ ജാമ്യത്തിനായി വീണ്ടും സമീപിക്കാമെന്നും കോടതി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here