കാടൂരിൽ വൻ കവർച്ച നടന്ന സംഭവത്തിൽ പൊലിസ് അന്വേഷണം ശക്തമാക്കി

0

മയ്യിൽ കാടൂരിൽ വൻ കവർച്ച നടന്ന സംഭവത്തിൽ പൊലിസ് അന്വേഷണം ശക്തമാക്കി. മയ്യിൽകടൂരിലെ എൻ.വി ഷീബയുടെ വീട്ടിൽ നിന്നാണ് 50 പവൻസ്വർണ്ണാഭരണവും ഒരു ലക്ഷം രൂപയുമാണ്കവർന്നത്. ഇരിട്ടിയിൽ സ്‌കൂൾ അദ്ധ്യാപികയായ ഇവർ ഇരിട്ടിയിലാണ് താമസം. ഇന്നലെ രാവിലെ കടൂരിലെ വീട്ടിൽ എത്തിയപ്പോഴാണ് കവർച്ച നടന്നതായി കണ്ടത്.

ഷെൽഫിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് കവർന്നത്. മയ്യിൽ പൊലീസ് കേസെടുത്ത് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഡോഗും ഫോറൻസിക് വിഭാഗവും ഇന്ന് പരിശോധന നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here