നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0

കോഴിക്കോട്: നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉള്ളിയേരിക്ക് അടുത്ത് കന്നൂരിൽ ആണ് നവവധു ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ എലത്തൂരിലും സമാനസംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

കൊക്കല്ലൂർ രാരോത്ത് സുരേഷ് ബാബുവിന്റെ മകൾ അൽക്കയെയാണ് ഭർത്താവ് കന്നൂര് എടച്ചേരി പുനത്തിൽ പ്രജീഷിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരമാസം മുൻപായിരുന്നു പ്രജീഷിന്റേയും അൽക്കയുടേയും വിവാഹം.

Leave a Reply