ബലാത്സംഗ, പോക്സോ കേസുകളിൽ മോൻസൺ മാവുങ്കൽ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

0

കൊച്ചി: ബലാത്സംഗ, പോക്സോ കേസുകളിൽ മോൻസൺ മാവുങ്കൽ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ ഉടൻ വിചാരണ തുടങ്ങാനിരിക്കെ പ്രതിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ പു​റ​ത്തി​റ​ങ്ങി​യാ​ൽ കേ​സി​ലെ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. ഈ ​വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും വി​വാ​ഹി​ത​യാ​യ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നു​മു​ള്ള കേ​സു​ക​ളി​ൽ ജാ​മ്യം​തേ​ടി​യാ​ണ് മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here