ഇരിട്ടി ആറളം ഫാമിൽ സെക്യൂരിറ്റി ജീവനക്കാരന്‍റെ ഇരുചക്രവാഹനം കാട്ടാന തകർത്തു

0

കണ്ണൂർ: ഇരിട്ടി ആറളം ഫാമിൽ സെക്യൂരിറ്റി ജീവനക്കാരന്‍റെ ഇരുചക്രവാഹനം കാട്ടാന തകർത്തു.
പാലപ്പുഴയിൽ ഫാം ഗെയ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സതീഷ് നാരായണന്‍റെ ഇരുചക്രവാഹനമാണ് ഇന്ന് പുലർച്ചെ അഞ്ചോടെ കാട്ടാന തകർത്തത്.

ചെ​ക്പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​തീ​ഷ് നാ​രാ​യ​ണ​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. കാ​ട്ടാ​ന ഫാ​മി​ന​ക​ത്ത് നി​ന്ന് ടാ​ർ റോ​ഡ് വ​ഴി ന​ട​ന്ന് വ​ന്ന് ചെ​ക് മു​ന്നി​ൽ എ​ത്തി ഇ​വി​ടെ നി​ർ​ത്തി​യി​ട്ട ഇ​രു​ച​ക്ര വാ​ഹ​നം തു​മ്പി കൈ​ക്ക് എ​ടു​ത്ത് പൊ​ക്കി റോ​ഡി​ലേ​ക്ക് എ​റി​ഞ്ഞ് ചി​ന്നം വി​ളി​ച്ച് തി​രി​കെ കാ​ട്ടി​ലേ​ക്ക് മെ​യി​ൻ റോ​ഡ് വ​ഴി പോ​യി.

കാ​ക്ക​യ​ങ്ങാ​ട്, പാ​ല​പ്പു​ഴ മേ​ഖ​ല​യി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ട്ടാ​ന വി​ള​യാ​ട്ടം തു​ട​രു​ക​യാ​ണ്. ഫാ​മി​ലും പു​റ​ത്തു​മാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി നാ​ശ​മാ​ണ് കാ​ട്ടാ​ന വ​രു​ത്തു​ന്ന​ത്. നി​ര​വ​ധി ജീ​വ​നു​ക​ൾ കാ​ട്ടാ​ന എ​ടു​ത്തി​ട്ടും അ​ധി​കൃ​ത​ർ നി​സം​ഗ​ത​മ​നോ​ഭാ​വം തു​ട​രു​ന്ന​തി​നാ​ൽ കാ​ട്ടാ​ന ശ​ല്യം തു​ട​ർ​ക്ക​ഥ​യാ​കു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here