കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനുശേഷം സര്‍ക്കാര്‍ നടത്തിയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഹൈക്കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി

0

കൊച്ചി: കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനുശേഷം സര്‍ക്കാര്‍ നടത്തിയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഹൈക്കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി.
ദുരന്തം സംഭവിച്ച ഭൂമി പഴയ നിലയിലാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്‌തില്ലെന്നും അനാസ്‌ഥ ഇനിയും കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ്‌ സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനം കോടതി നടത്തിയത്‌.
കേസില്‍ റവന്യൂ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കക്ഷിചേര്‍ത്തു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here