ഒന്‍പതു ഗ്രാം എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്‌റ്റില്‍

0

ഒന്‍പതു ഗ്രാം എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്‌റ്റില്‍. വെണ്‍മണി ചാങ്ങമല കാര്‍ത്തിക വീട്ടില്‍ ബിഭുപ്രസാദ്‌(24), ആലാ ത്രാച്ചേരില്‍ വീട്ടില്‍ രാഹുല്‍(22) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പ്രസാദ്‌മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പട്രോളിങിനിടെ ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ കൊല്ലകടവ്‌ ചിറക്കുഴി പാലത്തിന്‌ സമീപത്ത്‌ നിന്നുമാണ്‌ ഇവരെ പിടികൂടിയത്‌. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്‌റ്റഡിയിലെടുത്തു. അസി.എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.പി.പ്രമോദ്‌, പ്രിവന്റീവ്‌ ഓഫീസര്‍ ജി.സന്തോഷ്‌കുമാര്‍, സി.ഇ.ഒമാരായ വിജയലക്ഷ്‌മി, ജി.ശ്യാം, ബി. പ്രവീണ്‍, യു.അനു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
മദ്യം, മയക്കുമരുന്ന്‌ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ 0479-2451818, 9400069501 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പ്രസാദ്‌മാത്യു അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here