രാജ്യത്തെ 17 വയസ് കഴിഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

0

ന്യൂഡൽഹി: രാജ്യത്തെ 17 വയസ് കഴിഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിൽ ജനുവരി 1ന് 18 വയസ്സ് തികയുന്നവർക്ക് മാത്രമേ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാനാകൂ. എന്നാൽ പുതിയ ഉത്തരവോടെ 17 തികഞ്ഞാൽ മുൻകൂർ അപേക്ഷ നൽകാനാകും.

17 കഴിഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആവശ്യമായ സാങ്കേതിക സജ്ജീകരണങ്ങൾ നൽകാൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

ജനുവരി ഒന്നിന് വോട്ടർപട്ടിക പുതുക്കുന്നതിനാൽ, 18 വയസ്സ് പൂർത്തിയാക്കിയ ധാരാളം യുവാക്കൾക്ക് എന്റോൾമെന്റിനായി അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വരുന്നു. ഇവർക്ക് തെരഞ്ഞെടുപ്പ് പങ്കാളിത്തം നഷ്ടമാകുന്നതായും കമീഷൻ വിലയിരുത്തി. പുതിയ പരിഷ്‌കരണം കൂടുതൽ യുവാക്കളെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പ്രോത്സാഹിപ്പിക്കും. ഈ വർഷം 18നും 19നും ഇടയിൽ പ്രായമുള്ള 17 ലക്ഷം പേർ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 14.5 ലക്ഷമായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here