പുതിയ മന്ത്രിസഭയിൽ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ് ആഭ്യന്തരമന്ത്രിയാകും

0

കുവൈത്ത് സിറ്റി: പുതിയ മന്ത്രിസഭയിൽ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ് ആഭ്യന്തരമന്ത്രിയാകും. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായി പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്നു ഇദ്ദേഹം. മന്ത്രിസഭ രൂപവത്കരണം ഉടനുണ്ടാകുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭയിലെ പലർക്കും പുതിയ മന്ത്രിസഭയിൽ അവസരമുണ്ടാകില്ല. എം.പിമാർക്ക് അപ്രിയരായവരെ ഒഴിവാക്കുമെന്നാണ് സൂചന

Leave a Reply