നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി നേരത്തേയും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് ശ്രീലേഖ ഐ.പി.എസ്

0

നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി നേരത്തേയും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് ശ്രീലേഖ ഐ.പി.എസ്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് തനിക്ക് സിനിമമേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മൂന്ന് നടിമാർ പൾസർ സുനിയെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു.

വിശ്വാസ്യത പിടിച്ചുപറ്റി അടുത്തുകൂടി തട്ടിക്കൊണ്ടുപോയി മൊബൈലിൽ ചിത്രീകരിച്ച് ഇയാൾ അവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവർ മാത്രമല്ല പലരും അതിന് ഇരയായിട്ടുണ്ട്. ഇത് കേട്ടപ്പോൾ ഞാൻ രൂക്ഷമായി ചോദിച്ചു, എന്തുകൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ല എന്ന്. കരിയർ തകരുമെന്ന ഭയത്തിലും കേസിന് പിറകേ നടക്കാനും മടിയായത് കൊണ്ടാണ് അവർ പരാതി നൽകാതിരുന്നത്. അവർ പണം നൽകി ഒത്തുതീർപ്പാക്കിയെന്നും പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് ആരെങ്കിലും ക്വാട്ടേഷൻ നൽകിയതാണെങ്കിൽ പൾസർ സുനിയെ അറസ്റ്റ് ചെയ്ത രണ്ടാഴ്ചക്കുള്ളിൽ പൾസൻ സുനി വെളിപ്പെടുത്തുമായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.

മൂന്ന് മാസത്തിന് ശേഷമാണ് പൾസർ സുനി ദിലീപിന്റെ പേര് പറഞ്ഞത്. ജയിലിൽ കിടക്കുമ്പോൾ പൾസർ സുനിയുടെ സഹതടവുകാരൻ നാദിർഷയെ ഫോണിൽ വിളിച്ചുവെന്ന് പറയുന്നു. അതിന്റെ പശ്ചാത്തലം ജയിൽ മേധവായെന്ന നിലയിൽ ഞാൻ അന്വേഷിച്ചു. അത് കഴിഞ്ഞു ഒരു മാധ്യമത്തോട് സഹതടവുകാരൻ പറഞ്ഞു. ഫോൺ കോടതിയിൽ വന്നപ്പോൾ കടത്തികൊണ്ടുപോയതാണ്. പൂർണമായും പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുന്നത്. ചെരുപ്പിൽ കടത്തിയെന്നാണ് പറയുന്നത്. എന്നാൽ അത് സാധിക്കില്ല. പൾസർ സുനി മൊബൈലിൽ സംസാരിക്കുന്ന തരത്തിലുള്ള റിഫ്ളക്ഷൻ ഫോണിൽ പതിഞ്ഞത്. പൾസർ സുനി വായെടുത്താൽ കള്ളമേ പറയൂ. അതുകൊണ്ട് ചോദ്യം ചെയ്താൽ ഒന്നും പറയില്ല. വിശദമായി അന്വേഷിച്ചപ്പോൾ ഒരു ഫോൺ പോലീസുകാരൻ നൽകിയതാണെന്ന സൂചന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ലഭിച്ചു. അതേക്കുറിച്ച് ഞാൻ ഡിജിപിയ്ക്ക് റിപ്പോർട്ട് നൽകി. ഇതുവരെ അതെക്കുറിച്ച് നടപടിയെടുത്തതായി അറിഞ്ഞില്ല.

ദിലീപിനെതിരേ തെളിവ് കിട്ടാത്തതുകൊണ്ടാണ് പുതിയ കേസുമായി പോലീസ് രംഗത്തുവന്നത്. ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് മാധ്യമങ്ങളുടെ സമ്മർദ്ദമുണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം ദിലീപിനെ പ്രതിയാക്കിയത്. ഫോൺ കടത്തിയതിനെക്കുറിച്ച് അവർ അന്വേഷിച്ചില്ല, ദിലീപിനെഴുതിയ കത്ത് സംബന്ധിച്ച് അന്വേഷണം നടത്തിയില്ല. ആകെയുള്ള തെളിവ് എന്ന് പറഞ്ഞത് പൾസർ സുനിയും ദിലീപും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ ആണ്. അത് ഫോട്ടോഷോപ്പ് ചെയ്തതാണ്. ദിലീപിനെതിരേ വ്യാജമായ തെളിവുകൾ ഉണ്ടാക്കുമ്പോൾ പോലീസ് അപഹാസ്യരാവുകയല്ലേ- ശ്രീലഖ ഐ.പി.എസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here