10% സമുദായ സംവരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എൻഎസ്എസ് അപ്പീൽ നൽകുമെന്നു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ

0

മുന്നാക്ക സമുദായ ഹയർ സെക്കൻഡറി സ്കൂളുകളിലെ ഒന്നാം വർഷ പ്രവേശനത്തിനു സർക്കാർ നൽകിയിട്ടുള്ള 10% സമുദായ സംവരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എൻഎസ്എസ് അപ്പീൽ നൽകുമെന്നു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു.

ന്യൂനപക്ഷ, പിന്നാക്ക ഇതര സമുദായങ്ങളുടെ സ്കൂളുകൾക്കു നൽകിയിട്ടുള്ള 10% സംവരണം മുന്നാക്ക വിഭാഗ സ്കൂളുകൾക്ക് അവകാശപ്പെട്ട സമുദായ സംവരണമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ കണക്കനുസരിച്ച് ആകെയുള്ള എയ്ഡഡ് സ്കൂളുകളിൽ മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകൾ 10 ശതമാനത്തിൽ കുറവാണ്.

സമുദായ സംവരണം ഇല്ലാതാകുന്നത് ആ വിഭാഗത്തിൽപെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കും. ഇതിനാലാണ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ തീരുമാനിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു.

Leave a Reply