ഹോട്ടൽ കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപന നടത്തിയയാളെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു

0

കുറ്റിപ്പുറം: ഹോട്ടൽ കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപന നടത്തിയയാളെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.തവനൂർ കായൽ വാക്കത്ത് ഹംസയെ (51) ആണ് കുറ്റിപ്പുറം എസ്.എച്ച്.ഒ ശശീന്ദ്രൻ മേലേതിലിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

തവനൂരിലെ ഇയാളുടെ ഹോട്ടലിൽനിന്ന് 10 ലിറ്ററോളം വിദേശമദ്യം പിടിച്ചെടുത്തു. കണ്ടനകം, പൊന്നാനി, തിരൂർ ബിവറേജ് ഷോപ്പുകളിൽനിന്ന് കൊണ്ടുവരുന്ന മദ്യം വീട്ടിലും ഹോട്ടലിലും സൂക്ഷിച്ച് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി.

LEAVE A REPLY

Please enter your comment!
Please enter your name here