റോഡിലെ കുഴിയും കുരുക്കുമെല്ലാം അവഗണിച്ച്‌ പറപറക്കാന്‍ കെ.എസ്‌.ആര്‍.ടി.സി/സ്വിഫ്‌റ്റ്‌ ജീവനക്കാര്‍ക്കു നിര്‍ദേശം!

0

തിരുവനന്തപുരം : റോഡിലെ കുഴിയും കുരുക്കുമെല്ലാം അവഗണിച്ച്‌ പറപറക്കാന്‍ കെ.എസ്‌.ആര്‍.ടി.സി/സ്വിഫ്‌റ്റ്‌ ജീവനക്കാര്‍ക്കു നിര്‍ദേശം! വേഗപരിധി മണിക്കൂറില്‍ 110 കിലോമീറ്ററാക്കാനാണു പ്രതിമാസയോഗത്തില്‍ മാനേജ്‌മെന്റ്‌ നിര്‍േദശിച്ചത്‌. ഏപ്രിലിലെ വരുമാനം 164.71 കോടി രൂപയും ചെലവ്‌ 237.57 കോടി രൂപയുമായ സാഹചര്യത്തില്‍, വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു കെ.എസ്‌.ആര്‍.ടി.സി-സ്വിഫ്‌റ്റ്‌ സര്‍വീസുകള്‍ക്കുള്ള പ്രത്യേകനിര്‍ദേശം. സ്വിഫ്‌റ്റ്‌ ബസുകള്‍ വ്യാപകമായി അപകടത്തില്‍പ്പെടുന്നതിനിടെയാണു വേഗം കൂട്ടാനുള്ള പ്രേരണ.
സ്വിഫ്‌റ്റിന്റേതു കെ.എസ്‌.ആര്‍.ടി.സി. സര്‍വീസുകള്‍തന്നെയെന്നു കണക്കാക്കി ജീവനക്കാരെ നിയോഗിക്കണമെന്നും നിര്‍േദശമുണ്ട്‌. സ്വിഫ്‌റ്റിനു ഡീസല്‍ നിറയ്‌ക്കാന്‍ പ്രത്യേകസൗകര്യം നല്‍കണം. ഫീഡര്‍ സ്‌റ്റേഷനുകളില്‍ സ്വിഫ്‌റ്റ്‌ ബൈപാസ്‌ റൈഡറുകളുടെ സമയം, കണ്‍ട്രോള്‍ റൂം വിവരങ്ങള്‍ എന്നിവ പ്രത്യേകം പ്രദര്‍ശിപ്പിക്കണം. ഈ മാസംതന്നെ സ്‌റ്റാഫ്‌ ബോണ്ട്‌ സര്‍വീസുകള്‍ ജന്റം എ.സി. ലോ ഫ്‌ളോര്‍ ബസുകളിലേക്കു മാറും. എ.സി ജന്റം ബസിന്റെ അതേ ടിക്കറ്റ്‌ നിരക്കില്‍ സീസണ്‍ ടിക്കറ്റ്‌ നല്‍കി, മുന്‍കൂര്‍ തുക ഈടാക്കിയാകും സര്‍വീസുകള്‍. 20 ദിവസത്തെ ടിക്കറ്റില്‍ 25 ദിവസം യാത്രചെയ്യാനുള്ള സീസണ്‍ ടിക്കറ്റുകള്‍ ലഭിക്കും. നഷ്‌ടത്തിലുള്ള ഡി പൂള്‍ ബസുകള്‍ ഗ്രാമവണ്ടി പദ്ധതിയിലേക്കു മാറും.

വരുമാനവര്‍ധനയ്‌ക്കുള്ള മാനേജ്‌മെന്റ്‌ നിര്‍ദേശങ്ങള്‍

സര്‍വീസുകള്‍ സിംഗിള്‍ ഡ്യൂട്ടിയാക്കുക.
ബസ്‌ ഉപയോഗം 71 ശതമാനത്തില്‍നിന്ന്‌ 95 ശതമാനമാക്കുക.
ഇന്ധനക്ഷമത വര്‍ധിപ്പിക്കുക.
സി.എന്‍.ജി. ബസുകളില്‍ സി.ബി.ജി. ഇന്ധനമാക്കുക.
ഇലക്‌ട്രിക്‌-ഹൈഡ്രജന്‍ ബസുകള്‍ ലഭ്യമാക്കുക.
കണ്ടംെചയ്യേണ്ട ബസുകളും സാമഗ്രികളും എം.എസ്‌.ടി.സി. വഴി ഉടന്‍ ലേലം ചെയ്യുക.
കിഫ്‌ബി മുഖേന 87 ലക്ഷം രൂപ നിരക്കില്‍ 117 ഇലക്‌ട്രിക്‌ ബസുകള്‍ വാങ്ങുക.
തിങ്കള്‍ ഓഫുകളും അവധികളും ഒഴിവാക്കുക.
തിങ്കളാഴ്‌ച ബസുകള്‍ വെറുതേയിടാതിരിക്കുക.
തിരക്കുള്ള ദിവസങ്ങളില്‍ സര്‍വീസ്‌ റദ്ദാക്കിയാല്‍ യൂണിറ്റ്‌ ഓഫീസര്‍മാര്‍ക്കെതിരേ നടപടി. വരുമാനനഷ്‌ടമുണ്ടായാല്‍ ഓഫീസര്‍മാരില്‍നിന്ന്‌ ഈടാക്കും.
50 ശതമാനമെങ്കിലും നോണ്‍ സ്‌റ്റോപ്‌, ലിമിറ്റഡ്‌ സ്‌റ്റോപ്‌ സര്‍വീസുകളാക്കി അഡ്വാന്‍സ്‌ ടിക്കറ്റുകള്‍ നല്‍കുക.
തിരുവനന്തപുരത്തേതുപോലെ സംസ്‌ഥാനത്തുടനീളംക്ല സ്‌റ്ററുകള്‍ രൂപീകരിക്കുക.
ക്ല സ്‌റ്റര്‍ ഓഫീസര്‍മാര്‍ക്ക്‌ ഇലക്‌ട്രിക്‌ കാറുകള്‍ വാടകയ്‌ക്കു നല്‍കുക.
ആവശ്യപ്പെടുന്ന യൂണിറ്റുകള്‍ക്കു കൂടുതല്‍ ബസുകള്‍ നല്‍കുക.
ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്‌റ്റിലേക്കു മാറ്റുന്നതിലൂടെ അധികംവരുന്ന ജീവനക്കാരെ ഇതിനായി ഉപയോഗിക്കുക
മികവിന്റെ അടിസ്‌ഥാനത്തില്‍ സ്‌ഥാനക്കയറ്റം, ലക്ഷ്യം കൈവരിക്കുന്നവര്‍ക്കു പ്രത്യേകപരിഗണന.
സ്വിഫ്‌റ്റ്‌ ഉള്‍പ്പെടെ സൂപ്പര്‍ക്ല ാസ്‌ ബസുകള്‍ വെറുതേയിടുന്നത്‌ ഒഴിവാക്കി, അധിക സര്‍വീസുകള്‍ നടത്തുക.
സ്വിഫ്‌റ്റ്‌ ജീവനക്കാരെ ഉപയോഗിച്ച്‌ അധിക സര്‍വീസ്‌ നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here