പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബേറ്

0

കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബേറ്. പുലർച്ചെ ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. രാത്രി ഓഫീസിനുള്ളിൽ ആളില്ലാത്തതിനാൽ ആർക്കും അപായമുണ്ടായില്ല. പയ്യന്നൂർ ടൗണിലെ മുകുന്ദ് ആശുപത്രിക്ക് സമീപമാണ് രാഷ്ട്രഭവൻ എന്ന പേരിലുള്ള ഓഫീസ് സ്ഥിതിചെയ്യുന്നത്.

ആക്രമണത്തിൽ ഓഫീസിന്റെ മുൻവശത്തെ ജനൽചില്ലുകൾ തകർന്നു. ആളപായമില്ല. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി-ആർഎസ്എസ് നേതൃത്വം ആരോപിക്കുന്നത്.

ബിജെപി- ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ പയ്യന്നൂർ രാമന്തളിയിലെ സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകനായ ധനരാജിന്റെ ചരമവാർഷികം ഇന്നലെയാണ് നടന്നത്. ധൻരാജിന്റെ കൊലപാതകം നടന്ന സമയത്തും ആർഎസ്എസ് ഓഫീസ് തീയിട്ട് നശിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here