ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയെ െതരഞ്ഞെടുക്കാൻ 4800ഓളം എം.പിമാരും എം.എൽ.എമാരും ഇന്ന് വോട്ട് ചെയ്യും

0

ന്യൂഡൽഹി: ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയെ െതരഞ്ഞെടുക്കാൻ 4800ഓളം എം.പിമാരും എം.എൽ.എമാരും ഇന്ന് വോട്ട് ചെയ്യും. ദ്രൗപദി മുർമുവാണ് എൻ.ഡി.എ സ്ഥാനാർഥി. പ്രതിപക്ഷ പൊതുസ്ഥാനാർഥി യശ്വന്ത് സിൻഹയും. പാർലമെന്‍റ് മന്ദിരത്തിലും വിവിധ സംസ്ഥാന നിയമസഭ മന്ദിരങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. എം.പിമാർക്ക് പച്ചനിറത്തിലും എം.എൽ.എമാർക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റുകളാണ് ലഭിക്കുക. വയലറ്റ് മഷിയുള്ള പ്രത്യേകം രൂപകൽപന ചെയ്ത പേനയാണ് വോട്ട് ചെയ്യാൻ ഉപയോഗിക്കുക. വോട്ടെണ്ണൽ 21നും രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ജൂലൈ 25നും നടക്കും. ഒഡിഷയിലെ ബിജു ജനതാദൾ, ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസ്, ടി.ഡി.പി, ബി.എസ്.പി, ശിവസേന, ഝാർഖണ്ഡ് മുക്തി മോർച്ച, ശിരോമണി അകാലിദൾ തുടങ്ങി എൻ.ഡി.എ ഘടകകക്ഷികളല്ലാത്ത പാർട്ടികളുടെ വോട്ടുകൂടി ഉറപ്പിച്ച ദ്രൗപദി മുർമു 60 ശതമാനത്തിലേറെ വോട്ടുറപ്പിച്ചു കഴിഞ്ഞു. അതേസമയം, പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ മനഃസാക്ഷി നോക്കി തനിക്ക് വോട്ടു ചെയ്യാൻ എല്ലാ എം.പിമാരോടും എം.എൽ.എമാരോടും ഞായറാഴ്ച അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here