യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

0

 
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജലപീരങ്കിയും പ്രയോഗിച്ചു. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞതോടെ പൊലീസ് ടിയര്‍ ഗ്യാസും ഗ്രനേഡും എറിഞ്ഞു. സംഘര്‍ഷത്തെത്തുടര്‍ന്ന് സെക്രട്ടേറിയറ്റ് പരിസരം യുദ്ധക്കളമായി. സെക്രട്ടേറിയറ്റിനുള്ളിലേക്ക് പ്രതിഷേധക്കാര്‍ കുപ്പിയെറിഞ്ഞു. 

പ്രവര്‍ത്തകര്‍ പൊലീസിന് നേര്‍ക്ക് കൊടി കെട്ടിയ കമ്പുകളെറിഞ്ഞു. പൊലീസ് എറിഞ്ഞ ഗ്രനേഡ് പൊട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ യൂത്ത് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനും പരിക്കേറ്റു. 
ലാത്തിച്ചാര്‍ജ്ജില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കാലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച് നടത്തിയത്. 
പൊലീസാണ് പ്രകോപനം ഉണ്ടാക്കിയത്. പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പിന്മാറുന്ന പ്രശ്‌നമില്ല. പിണറായിയുടെ പൊലീസിന്റെ ഹുങ്കിന് മുന്നില്‍ കീഴടങ്ങില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here