തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ വൻ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ്സ് സ്ഥാനാർഥി ഉമാ തോമസ് വിജയിച്ചത്

0

കൊച്ചി: തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ വൻ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ്സ് സ്ഥാനാർഥി ഉമാ തോമസ് വിജയിച്ചത്. ട്വന്റി ട്വന്റി വോട്ടുകൾ എല്‍ഡിഎഫിന് കിട്ടിയെന്ന് ജോ ജോസഫ് അവകാശപ്പെട്ടിരുന്നെങ്കിലും തൃക്കാക്കരയിലെ ഫലം പുറത്തു വന്നപ്പോൾ നേരെ വിപരീതമായിരുന്നു. തൃക്കാക്കരയങ്കത്തിൽ പിണറായി വിജയനെ മുട്ടുകുത്തിക്കുകയായിരുന്നു സാബു എം ജേക്കബ്. ട്വന്റി ട്വന്റി വോട്ടുകൾ എല്ലാം നേടി ഉമാ തോമസ് ചരിത്ര വിജയമാണ് നേടിയിരിക്കുന്നത്. അതിന്റെ ഒരു പ്രധാന കാരണം സിപിഎം പ്രവർത്തകർ കൊന്നു കളഞ്ഞ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു തന്നെയാണ്. ദീപുവിനെ ക്രൂരമായി കൊന്നു കളഞ്ഞതിന് സാബു എം ജേക്കബ് നൽകിയ മറുപടിയാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ കേരളക്കര കണ്ടത്.

ദീപുവിന്റെ രക്തസാക്ഷിത്വം ചോദിക്കുന്നത്?
ഏതാനും വർഷങ്ങളായി കിഴക്കമ്പലത്ത് ട്വന്റി 20 പ്രവർത്തകർക്കെതിരെ സിപിഎം- കോൺഗ്രസ് പ്രവർത്തകർ ആക്രമണങ്ങൾ അഴിച്ചു വിടുന്നുണ്ടെങ്കിലും ഒരാളുടെ ജീവനെടുക്കുന്നത് ഇത് ആദ്യമാണ്. പഞ്ചായത്തുകളിൽ പ്രതിപക്ഷമില്ലാതെ ആധിപത്യം സ്ഥാപിച്ച ഈ പാർട്ടിയെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ കടുത്ത വൈരത്തോടെയാണ് കാണുന്നത്. ശ്രീനിജൻ എംഎൽഎ ആയതോടെ കളി പുതിയ തലത്തിലേക്ക് കടുന്നു. സംസ്ഥാന ഭരണം കയ്യാളുന്ന പാർട്ടിയുടെ എംഎൽഎ, ഇവിടെ നടപ്പാക്കുന്ന പല പദ്ധതികൾക്കും തുരങ്കം വയ്ക്കുന്നതായി ആദ്യം മുതൽ തന്നെ ആക്ഷേപമുണ്ടായിരുന്നു.
കിഴക്കമ്പലത്ത് വഴിവിളക്കുകൾ തെളിക്കുന്നതിനായി നടപ്പാക്കിയ സ്ട്രീറ്റ് ലൈറ്റ് ചാലഞ്ചിനെതിരെ ശ്രീനിജൻ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ട്വന്റി 20യുടെ നേതൃത്വത്തിൽ വിളക്കണയ്ക്കൽ സമരം നടത്തിയത്. എംഎൽഎ കെഎസ്ഇബി ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തി സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതി നടപ്പാക്കുന്നതു തടയുന്നു എന്നായിരുന്നു ആക്ഷേപം. 12ന് വൈകിട്ട് 7 മുതൽ 7.15 വരെയായിരുന്നു സമരം. ഈ സമരത്തിൽ പങ്കെടുത്ത് സ്വന്തം വീട്ടിൽ വിളക്കണച്ച ശേഷം അടുത്ത വീട്ടിലേയ്ക്കു പോകുമ്പോൾ കാത്തു നിന്ന സിപിഎം പ്രവർത്തകർ ദീപുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ദീപുവിനെ ഈ വീട്ടിലേക്കു മനഃപൂർവം വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നുവെന്ന് വാർഡ് മെമ്പർ നിഷ പ്രതികരിച്ചു.

സിപിഎം പ്രവർത്തകരുടെ മർദനമേറ്റു ശരിക്കും ഭയന്നു പോയ ദീപു തലയിലും വയറിനും ഗുരുതരമായി പരുക്കേറ്റെങ്കിലും വിവരം പുറത്തു പറഞ്ഞിരുന്നില്ല. ആശുപത്രിയിൽ പോയാൽ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. ചികിത്സ തേടിയാൽ ആശുപത്രിക്കാർ അറിയിച്ച് പൊലീസ് വിവരം അറിയുമെന്നതിനാലായിരുന്നു ഭീഷണി. ഭയന്ന വീട്ടുകാരും ഇക്കാര്യം പുറത്തു പറഞ്ഞില്ല. അക്രമികളാകട്ടെ വീടിനു മുന്നിൽ തമ്പടിക്കുകയും ചെയ്തു. ഇതിനിടെ ദീപുവിന്റെ ആരോഗ്യനില മോശമായതോടെയാണ് ദീപുവിനെ ആശുപത്രിയിൽ എത്തിക്കുന്നത്. അക്രമണ വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്തു വാർഡ് മെമ്പറെ പ്രതികൾ ഭീഷണിപ്പെടുത്തുകയും ആക്രമിച്ചെന്നും ആരോപണമുണ്ട്.

അയൽവാസികളുടെ ഉൾപ്പടെ സഹായത്തോടെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ സമയം തലച്ചോറിലേക്ക് രക്തസ്രാവമുണ്ടാകുകയും ഛർദി രൂക്ഷമാകുകയും ചെയ്തിരുന്നു. പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും മരണം സംഭവിക്കയയായിരുന്നു. എന്നാൽ ഈ മരണം ലിവർ സീറോസിസ് ആക്കാനായിരുന്നു, ശ്രീനിജനും കൂട്ടരും യത്നിച്ചിരുന്നത്. പ്രതികളുമായും എംഎൽഎക്ക് അടുത്ത ബന്ധമാണെന്ന് ട്വന്റി 20ക്കാർ ആരോപിക്കുന്നു.

ഈ ദലിത് കോളനിയുടെ വികസനത്തിനും സിപിഎം പാരവെച്ചു. ഇവിടെ ലക്ഷം വീടുകൾ മാറ്റി 72 ഗോഡസ് ഓൺ വില്ലകളാണ് കിഴക്കമ്പലം പഞ്ചായത്ത് നിർമ്മിച്ചത്. അതിലും ഉടക്കിട്ടത് രാഷ്ട്രീയക്കാർ ആയിരുന്നു. തുടക്കത്തിൽ ലൈഫ് ഭവന പദ്ധതിയിൽനിന്ന് കിട്ടുന്ന 4 ലക്ഷം രൂപയിൽനിന്ന് എതാനും ലക്ഷങ്ങൾ കൂടി 20 ട്വന്റി മുടക്കി, 750 സ്‌ക്വയർ ഫിറ്റ് വീടാണ് പണിതുകൊടുത്തിരുന്നത്, എന്നാൽ ജില്ലാ പഞ്ചായത്തിന്റെ അധികാരമുപയോഗിച്ച് സമ്മർദ്ദം ചെലുത്തിക്കൊണ്ട് 450 സ്‌ക്വയർ ഫിറ്റ് ഉള്ള വീട് മാത്രമാണ് പണിയാവൂ എന്ന നിയമം സിപിഎം അടക്കമുള്ള കക്ഷികൾ ഉണ്ടാക്കി. ലൈഫ് പദ്ധതിയുടെ ചട്ടം അതാണത്രേ. നോക്കുക, പാര വരുന്ന വഴികൾ നോക്കുക.
ദീപുവിന്റെ കടുംബത്തെ സംരക്ഷിക്കുമെന്നും ട്വന്റി 20യും സാബു എം ജേക്കബും പറഞ്ഞിട്ടുണ്ട്. ഇവിടെയും അദ്ദേഹം വ്യത്യസ്തനായി. മാർക്സിസ്റ്റ് പാർട്ടി ചെയ്യുന്നതുപോലെ രക്തസാക്ഷി ഫണ്ടും, മന്ദിരവുമൊന്നും തങ്ങൾ ഉണ്ടാക്കില്ലെന്നും സാബു പറയുന്നു. പക്ഷേ മാറേണ്ടത് ട്വന്റി 20യല്ല. സിപിഎം അടക്കമുള്ള പാർട്ടികളും, ശ്രീനിജനെപ്പോലെയുള്ള നേതാക്കളുമാണ്. ട്വന്റി 20യെ നിങ്ങൾ നേരിടേണ്ടത് കായികമായിട്ടില്ല. ആശയപരമായിട്ടും പിന്നെ അതുപോലെ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയുമാണ്.
. ട്വന്റി ട്വന്റി ദീപു
തൃക്കാക്കരയില്‍ ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക-വികസന സാഹചര്യങ്ങളില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും സാബു പറഞ്ഞു. നിലവിലെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങള്‍ വിലയിരുത്തി ആര്‍ക്ക് വോട്ട് ചെയ്യാമെന്ന് തീരുമാനിക്കാം. പ്രലോഭനങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും പണത്തിനും മദ്യത്തിനും അടിമപ്പെടാതെ സ്വതന്ത്രമായി ചിന്തിച്ച് വോട്ട് ചെയ്യണമെന്നും സാബു എം ജേക്കബും എഎപി സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക്കും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സഹിഷ്ണുതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് ഇന്ത്യയിലെ ഇടതുപക്ഷ നേതാക്കൾ. പ്രത്യേകിച്ചും കേരളത്തിലെ സിപിഎം നേതാക്കൾ. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നിലപാടുകളെയും സംഘപരിവാർ പ്രവർത്തനങ്ങളെയും വിമർശിക്കാനാണ് അസഹിഷ്ണുത എന്ന വാക്ക് കേരളത്തിലെ സിപിഎം വ്യാപകമായി ഉപയോ​ഗിത്തുന്നത്. എന്നാൽ, അസഹിഷ്ണുതയുടെ മൂർത്തീഭാവമാണ് കേരളത്തിലെ ഓരോ സിപിഎം നേതാക്കളും പ്രവർത്തകരും എന്നതാണ് ഏറെ രസകരമായ സം​ഗതി. ഒപ്പം നിന്ന് പതിറ്റാണ്ടുകളോളം പ്രവർത്തിച്ചവൻ പോലും പാർട്ടി മാറി പോയാൽ കൊലക്കത്തി കൊണ്ട് സംസാരിക്കുക എന്നതാണ് കേരളത്തിലെ സിപിഎം രീതി. അപ്പോൾ സ്വന്തം പാർട്ടിക്കാരൻ പോലും അല്ലാതിരുന്ന ഒരാൾ തങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകും എന്നുവന്നാൽ അവർ എന്തും ചെയ്യും. വികസനത്തിന്റെ ബദൽ അവതരിപ്പിച്ച് കേരളത്തിലെ ജനങ്ങളുടെയാകെ കയ്യടി നേടുന്ന ട്വന്റി 20 എന്ന രാഷ്ട്രീയ പാർട്ടിയും അതിന്റെ അമരക്കാരനായ സാബു എം ജേക്കബും നേരിടുന്നതും അതേ വെല്ലുവിളിയാണ്. ജനകീ. പങ്കാളിത്തത്തോടെ ട്വന്റി 20 നടപ്പാക്കുന്ന പുത്തൻ വികസന മാതൃക സിപിഎമ്മിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും എന്ന് വന്നതോടെയാണ് സാബു എം ജേക്കബിനെയും അ​ദ്ദേഹത്തിന്റെ ബിസിനസ് സംരഭമായ കിറ്റെക്സിനെയും തകർക്കാനായി സിപിഎം മുന്നിട്ടിറങ്ങിയത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് പോലെ കേരളത്തിലെ എൽഡിഎഫും യുഡിഎഫും ഒരുപോലെ യോജിക്കുന്ന വിഷയവും കിറ്റെക്സ് വേട്ടയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here