കേരളം ഉറ്റുനോക്കിയ തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ 24,300 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് വിജയം

0

കൊച്ചി: കേരളം ഉറ്റുനോക്കിയ തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ 24,300 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് വിജയം. റെക്കോര്‍ഡ് ഭൂരിപക്ഷവുമായി പിടി തോമസിന്റെ പിന്‍ഗാമി. തൃക്കാക്കര മണ്ഡലം രൂപീകരിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബെന്നി ബഹനാന്‍ നേടിയ 22,406 എന്ന ഭൂരിപക്ഷമാണ് ഉമ തോമസ് പഴങ്കഥയാക്കിയത്. ആറു റൗണ്ട് കഴിഞ്ഞപ്പോഴേക്കും ഉമ തോമസ് ഭര്‍ത്താവും മുന്‍ എംഎല്‍എയുമായ പി ടി തോമസിന്റെ ഭൂരിപക്ഷം പിന്നിട്ടിരുന്നു. 14,239 ആയിരുന്നു പി ടി തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം. മണ്ഡലത്തിന്റെ ഈ ചരിത്രത്തെയെല്ലാം അപ്രസക്തമാക്കിയാണ് ഇത്തവണ ഉമ തോമസിന്റെ കുതിപ്പ്. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും, ഒരിക്കല്‍പോലും ലീഡ് നേടാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് സാധിച്ചില്ല. ഉമയുടെ കുതിപ്പില്‍ എല്‍ഡിഎഫ് തകര്‍ന്നടിഞ്ഞു. ബിജെപിക്കും ഉപതെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാണ്. അവസാന റൗണ്ടിലേക്ക് വോട്ടെണ്ണൽ കടന്നപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് തൃക്കാക്കര മണ്ഡലത്തിൽ 25000 ത്തില്‍പ്പരം വോട്ടിന്റെ ലീഡിലായിരുന്നു. തൃക്കാക്കര നഗര സഭയില്‍ എണ്ണിയപ്പോള്‍ മാത്രമാണ് ഇടതു സ്ഥാനാര്‍ഥി ജോ ജോസഫിന്റെ നില മെച്ചപ്പെട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here