മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മിറാജ് ഗ്രാമത്തിൽ ഒരു കുടുംബത്തിലെ ഒമ്പതു പേരെ മരിച്ച നിലയിൽ കണ്ടെത്തി. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. മൂന്നു മൃതദേഹങ്ങൾ ഒരു റൂമിലും ആറെണ്ണം വീട്ടിലെ മറ്റ് റൂമുകളിൽനിന്നുമാണ് കണ്ടെത്തിയതെന്ന് സാംഗ്ലി പോലീസ് മേധാവി ദീക്ഷിത് ഗെദം പറഞ്ഞു.