ഡൽഹി പോലീസിന്റെ നടപടിയിൽ പെരുമ്പാവൂരിൽ കോൺഗ്രസ് പ്രതിഷേധം…

0

രാഹുൽ ഗാന്ധിയെ അനുഗമിച്ചു കൊണ്ട് ED ഓഫീസിലേക്ക് മാർച്ച്‌ നടത്തിയ K.C വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ്സ് നേതാക്കന്മാരെയും പ്രവർത്തകരെയും ക്രൂരമായി മർദിച്ച് കസ്റ്റഡിയിലെടുത്ത ഡൽഹി പോലീസിന്റെ നടപടിക്കെതിരെ ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെയും, പോഷക സംഘടനകളുടെയും നേതൃത്വത്തിൽ പെരുമ്പാവൂർ യാത്രി നിവാസിൽ പ്രതിഷേധം സംഘടിപ്പിച്ചു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ T.M സക്കീർ ഹുസൈൻ പ്രതിഷേധം ഉത്ഘാടനം ചെയ്തു.
കോൺഗ്രസ്സ് നേതാക്കളായ N.A ഹസ്സൻ,V.H മുഹമ്മദ്‌ M.M ഷാജഹാൻ,T.G സുനിൽ, ഷീബ രാമചന്ദ്രൻ, ഇസ്മായിൽ നാനേതാൻ,T.A ഷാജഹാൻ,പോൾ ചിതലൻ, ജോജോ പട്ടാൽ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സെയ്ഫ് വെങ്ങോല,താജു കുടിലിൽ,നൗഷാദ് വെങ്ങോല,സഫീർ മുഹമ്മദ്‌, ജെഫർ റോഡ്രിഗ്സ്,മിഥുൻ എബ്രഹാം, വിമേഷ് വിജയൻ, അരുൺ ചാക്കപ്പൻ, വിജീഷ് വിദ്യാധരൻ, ബിനു ചാക്കോ തുടങ്ങിയവർ പങ്കെടുത്തു…

LEAVE A REPLY

Please enter your comment!
Please enter your name here