തലസ്ഥാന നഗരം നടുങ്ങിയ തമ്പാനൂർ ഓവർ ബ്രിഡ്ജ് സിറ്റി ടവർ ഹോട്ടൽ റിസപ്ഷനിസ്റ്റ് കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

0

തിരുവനന്തപുരം: തലസ്ഥാന നഗരം നടുങ്ങിയ തമ്പാനൂർ ഓവർ ബ്രിഡ്ജ് സിറ്റി ടവർ ഹോട്ടൽ റിസപ്ഷനിസ്റ്റ് കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് തമ്പാനൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഫെബ്രുവരി 26 മുതൽ റിമാന്റിൽ കഴിയുന്ന നെടുമങ്ങാട് കല്ലിയോട് ആനായിക്കോണത്ത് ഹരിഷ് ഭവനിൽ അജീഷ് (36) എന്നയാളെ ഏക പ്രതിയാക്കിയാണ് കുറ്റപത്രം.

പട്ടാപ്പകൽ ബൈക്കിൽ വെട്ടു കത്തിയുമായി എത്തി ഹോട്ടലിൽ അതിക്രമിച്ചു കയറി റിസപ്ഷൻ സീറ്റിലിരുന്ന റിസപ്ഷനിസ്റ്റിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി കസേരയോട് ചേർത്ത് കഴുത്ത് പിടിച്ചു വെച്ച് തുരുതുരാ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴുത്തിലും തലയ്ക്കും മുഖത്തുമായി 14 വെട്ടുകളേറ്റിട്ടുണ്ട്. റിസപ്ഷനിസ്റ്റ് നാഗർകോവിൽ കോട്ടാർ ചെട്ടിത്തെരുവ് സ്വദേശി അയ്യപ്പൻ എന്ന നീലൻ (34) ആണ് കൊല്ലപ്പെട്ടത്.

കഞ്ചാവിനടിമയും അനവധി ക്രിമിനൽ കേസുകളിലെ പ്രതിയും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളുമാണ് അജീഷ്. ഇറച്ചിവെട്ടുന്ന ലാഘവത്തോടെ നടത്തിയ ക്രൂരവും മൃഗീയവും പൈശാചികവുമായ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷി രണ്ടു സി സി റ്റി വി ക്യാമറ കണ്ണുകളാണെന്ന പ്രത്യേകതയും കേസിനുണ്ട്.

സംഭവത്തിന് മൂന്നു മാസം മുമ്പ് അജീഷ് ഭാര്യയുമൊത്ത് റൂം എടുക്കാൻ വന്നപ്പോൾ റിസപ്ഷനിസ്റ്റ് ചോദ്യം ചെയ്തതിൽ വച്ചുണ്ടായ വാക്കുതർക്കം പകയായുള്ള അരും കൊലയെന്നാണ് വിരോധ കാരണമായി പൊലീസ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. നെടുമങ്ങാട് സ്വദേശികൾ എന്തിനാണ് ഇവിടെ റൂമെടുക്കുന്നതെന്ന് ചോദിച്ച് റിസപ്ഷനിസ്റ്റ് അസഭ്യം പറഞ്ഞതാണ് കൊലക്ക് കാരണമെന്നാണ് കേസ്. കുടുംബ പ്രശ്‌നമുണ്ടാവുമ്പോൾ ഇത്തരത്തിൽ റൂമെടുക്കാറുണ്ടെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയതായാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയുടേതായ കുറ്റസമ്മത മൊഴിയിൽ പറയുന്നത്.

2022 ഫെബ്രുവരി 25 രാവിലെ 8.30 മണിക്കാണ് തലച്ചോറ് മരവിപ്പിക്കുന്ന സംഭവം നടന്നത്. രാവിലെ ഹോട്ടലിന് മുന്നിൽ ബൈക്കിലെത്തിയ അജീഷ് വെട്ടുകത്തിയും ഒരു ബാഗുമായി ഹോട്ടലിനുള്ളിലേക്ക് കയറുന്നതിന്റെയും റിസപ്ഷനിലിരിക്കുകയായിരുന്ന അയ്യപ്പന്റെ കഴുത്തിലും മുഖത്തും തുരുതുരെ വെട്ടുന്നതിന്റെയും ദൃശ്യങ്ങൾ സി സി റ്റി വി യിൽ ലഭിച്ചിരുന്നു.ഇയാൾ പെട്ടെന്ന് തന്നെ ബൈക്കിൽ കയറി തിര്യെ പോകുകയും ചെയ്തു. ഈ സമയം ഒപ്പമുണ്ടായിരുന്ന റൂം ബോയി ശ്യാം മാലിന്യം കളയാനായി പുറത്തേക്ക് പോയിരുന്നു. ഇയാൾ തിരിച്ചെത്തിയപ്പോൾ വെട്ടേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന റിസപ്ഷനിസ്റ്റിനെയാണ് കണ്ടത്.

മാടസ്വാമി -വേലമ്മാൾ ദമ്പതികളുടെ രണ്ടാമത്തെ മകനും അവിവിവാഹിതനുമാണ്. ചിദംബരം , ശിവപ്രിയ എന്നിവരാണ് സഹോദരികൾ. കുടുംബത്തിന്റെ ഏക അത്താണിയുമായിരുന്നു. അജീഷ് നെടുമങ്ങാട് , ആറ്റിങ്ങൽ സ്റ്റേഷൻ പരിധികളിലുള്ള കൊലക്കേസുകളിലെ പ്രതിയാണ്. ഭാര്യ ഷീബ 2021 ൽ കരമന തളിയൽ സൂപ്പർ പ്രിയ അപ്പാർട്ട്‌മെന്റിലെ അനാശാസ്യ കേന്ദ്രത്തിൽ പെൺവാണിഭ സംഘക്കുടിപ്പകയാൽ വലിയശാല സ്വദേശിയും ഓൺലൈൻ സെക്‌സ് റാക്കറ്റ് തലവനുമായ വൈശാഖിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ്.

ഷീബയുടെ സംഘം വൈശാഖിന് സമാനമായി വാണിഭം നടത്തുന്നത് തന്റെ വരുമാനം കുറയുമെന്ന് മനസിലാക്കി വിവരം പൊലീസിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ഷീബയുടെ കൂട്ടാളിയായ നവീൻ സുരേഷിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. നിത്യവും കഞ്ചാവുപയോഗിക്കുന്ന അജീഷിന്റെ പേരിൽ 9 ക്രിമിനൽ കേസുകളുണ്ട്. കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജിയെ 2019 ൽ വെട്ടിക്കൊന്ന കേസിലും 2021 ൽ ആറ്റിങ്ങൽ കോരാണിയിൽ ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലും പ്രതിയാണ്.

കഞ്ചാവ് ഉപയോഗിച്ച ശേഷം അക്രമ സ്വഭാവം കാട്ടുകയെന്നത് അജീഷിന്റെ രീതിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. തമിഴ്‌നാട്ടിൽ ജോലിക്കു പോകുന്ന ഇയാൾ തിര്യെ വരുമ്പോഴെല്ലാം ഇതേ ഹോട്ടലിൽ താമസിക്കുക പതിവാണ്. കൊലപാതക സി സി റ്റി വി ദൃശ്യങ്ങൾ ലഭിച്ചതോടെ നെടുമങ്ങാട് പൊലീസ് പ്രതി അജീഷാണെന്ന്

LEAVE A REPLY

Please enter your comment!
Please enter your name here