യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ

0

വെഞ്ഞാറമൂട്: യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ. കരിക്കകം ചരുവിള പുത്തൻ വീട്ടിൽ ഗൗരിയുടെ (21) ആത്മഹത്യയുമായി ബന്ധപ്പെട്ട് വെള്ളുമണ്ണടി ബി.ആർ. ഭവനിൽ അഭിരാം (22) ആണ് അറസ്റ്റിലായത്.

ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുവരും വാടകക്ക് താമസിച്ചിരുന്ന വീട്ടിലെ കിടപ്പുമുറിയിൽ രാവിലെ 11ഓടെ ഗൗരിയുടെ മൃതദേഹം കാണപ്പെടുകയായിരുന്നു.

തുടർന്ന് ബന്ധുക്കൾ അഭിരാമും ഗൗരിയും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടന്നും ഗൗരിയെ മർദിക്കാറുണ്ടായിരുന്നെന്നും കാണിച്ച് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അടുത്ത ദിവസം അഭിരാമിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയുമായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here