ശിവാനിയുടെ മരണവാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്

0

കൊല്ലം: ശിവാനിയുടെ മരണവാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. നാട്ടുകാർക്കും കൂട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവളായിരുന്നു ശിവാനി. നന്നായി പാടുകയും കവിത ആലപിക്കുകയും ചെയ്തിരുന്ന കുട്ടി ഇതെല്ലം ഫോണിൽ റെക്കോർഡ് ചെയ്യുമായിരുന്നു. എന്നാല്‍ സ്‌കൂള്‍ തുറന്നതോടെ ഫോണിന്റെ അമിത ഉപയോഗം വീട്ടുകാര്‍ വിലക്കി. ഇതേത്തുടര്‍ന്ന് കുട്ടി നിരാശയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിദേശത്തുള്ള അച്ഛന്‍ ഇന്നലെ വീട്ടിലേക്ക് വിളിച്ചപ്പോള്‍, പാട്ടു പാടി ഫോണില്‍ റെക്കോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അച്ഛന്‍ നിര്‍ദേശിച്ചത് അനുസരിച്ച് അമ്മ ഫോണ്‍ നല്‍കുകയും ചെയ്തു. ഇതിനുശേഷം അമ്മ ഫോണ്‍ തിരികെ വാങ്ങി. ഇതിലുള്ള മാനസിക വിഷമത്തെത്തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിനെ തുടര്‍ന്ന് ആണ് കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. കൊല്ലം കോട്ടയ്ക്കകം സ്വദേശി ശിവാനി (15) ആണ് മരിച്ചത്. രതീഷ്- സിന്ധു ദമ്പതികളുടെ മകളാണ്.
വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയാണ് കുട്ടി ജീവനൊടുക്കിയത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കഴിഞ്ഞ ദിവസം പ്ലസ് വൺ വിദ്യാർത്ഥിനിയും മൊബൈൽ അമിത ഉപയോഗത്തെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. നാവായിക്കുളം സ്വദേശി ജീവ മോഹനെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണിന് അടിമപ്പെട്ടെന്നും പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നുമുള്ള പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കൊറിയൻ ബാൻഡുകളുടെ യൂട്യൂബ് വിഡിയോകൾ ജീവ സ്ഥിരമായി കാണുമായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.‌ പഠനത്തിൽ മിടുക്കിയായിരുന്ന ജീവയ്ക്കു പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. എന്നാൽ പ്ലസ് വണ്ണിൽ എത്തിയപ്പോൾ പഠനത്തിൽ പിന്നാക്കം പോയി. അടുത്തിടെ നടന്ന ക്ലാസ് പരീക്ഷയിൽ ജീവയ്ക്കു മാർക്ക് കുറഞ്ഞിരുന്നു.

ഇതിനു കാരണം തന്റെ മൊബൈൽ അഡിക്‌ഷനാണെന്ന് തിരിച്ചറിഞ്ഞ് ആത്മഹത്യ ചെയ്യുന്നെന്നാണ് ആത്മഹത്യാകുറിപ്പിൽ ജീവ പറയുന്നത്. ജീവയുടെ സമൂഹമാധ്യമങ്ങളുടെ ഉപയോഗം, ഗെയിമുകളിലെ ആസക്തി എന്നിവയും പൊലീസ് പരിശോധിച്ചു വരികയാണ്. കൊറിയൻ ബാൻഡുകളുടെ വിഡിയോയാണ് കുട്ടിയെ മൊബൈലിൻറെ അമിത ഉപയോഗത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

പ്ലസ് വൺ വിദ്യാർത്ഥിനിയായ ജീവാ മോഹൻ ആത്മഹത്യയിൽ നടുങ്ങിയിരിക്കുകയാണ് നാട്. വീട്ടുകാരും നാട്ടുകാരും പരസ്പരം ചോദിക്കുന്നത് ഒന്നു മാത്രമാണ് അവൾ എന്തിന് ഇത് ചെയ്തു. അച്ഛനില്ലാത്ത ജീവയുടെ മരണത്തിൽ മുത്തച്ഛനോ അമ്മയ്ക്കോ അനിയത്തിക്കോ സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
മൊബൈൽ ഫോണിനടിമയായെന്ന വിഷമം ആത്മഹത്യാക്കുറിപ്പിലെഴുതി വച്ചാണ് ജീവ ആത്മഹത്യ ചെയ്യുന്നത്. ആറ് താളുകൾ നീണ്ട ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സമൂഹമാധ്യമങ്ങലിൽ ചർച്ചയാകുന്നുണ്ട്. കൃത്യസമയത്ത് കൗൺസിലിംഗോ, ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യവിദഗ്ധരുടെ സഹായമോ കിട്ടിയിരുന്നെങ്കിൽ ജീവ ഇന്ന് കുടുംബത്തോടൊപ്പം ഉണ്ടാകുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here