ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തായാകാത്ത പെൺകുട്ടി രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി

0

ഇൻഡോർ: ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തായാകാത്ത പെൺകുട്ടി രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ദാരിദ്ര്യം കാരണം കുട്ടിയെ വളർത്താൻ കഴിയാത്തതിനെ തുടർന്നാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പെൺകുട്ടി പോലീസിനോട് സമ്മതിച്ചുവെന്ന് ഇൻഡോർ അഡീഷണൽ ഡിസിപി രാജേഷ് വ്യാസ് പറഞ്ഞു.

കുട്ടി ജനിച്ചതിന് പിന്നാലെ ഒരു വിവാഹം കഴിക്കാൻ വീട്ടുകാർ പെൺകുട്ടിയെ നിർബന്ധിച്ചിരുന്നു. ഇതിൽ പെൺകുട്ടിക്ക് താത്പര്യമുണ്ടായിരുന്നില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്ത് വന്നത്. പെൺകുട്ടിക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here