നേരം വെളുത്തതോടെ നൂറ് വർഷം പഴക്കമുള്ള കിണറ്റിലെ മണ്ണ് അപ്രത്യക്ഷമായതായി നാട്ടുകാർ

0

കോഴിക്കോട്: നേരം വെളുത്തതോടെ നൂറ് വർഷം പഴക്കമുള്ള കിണറ്റിലെ മണ്ണ് അപ്രത്യക്ഷമായതായി നാട്ടുകാർ. സംഭവം കണ്ട് അമ്പരപ്പ് മാറാതെ നിൽക്കുകയാണ് കോഴിക്കോട് കുറ്റ്യാടിയിലെ ജനങ്ങൾ. രുതോങ്കര പഞ്ചായത്ത് ജാനകിക്കാട്ടിലെ ഉപയോഗശൂന്യമായ കിണറാണ് നാട്ടുകാർക്കിടയിൽ ഇപ്പോൾ കൗതുകം ഉണർത്തുന്നത്.

അടിത്തട്ടോളം കെട്ടിയ കിണറിന്റെ പകുതിയോളവും മണ്ണ് മൂടി കിടക്കുകയായിരുന്നു. ഏകദേശം രണ്ട് ദിവസം മുൻപാണ് മണ്ണ് നീക്കം ചെയ്തത് ശ്രദ്ധയിൽപ്പെട്ടത്. പുരാതന ക്ഷേത്രമായ ജാനകിക്കാട് തൃക്കൈപറമ്പ് മഹാവിഷ്ണു ക്ഷേത്രത്തിനടുത്താണ് കിണർ സ്ഥിതി ചെയ്യുന്നത്. ക്ഷേത്രപരിസരത്തായതിനാൽ നിധി ഉണ്ടാകുമോ എന്ന സംശയത്താൽ ആരെങ്കിലും മണ്ണ് നീക്കം ചെയ്തതാണോ എന്ന സംശയവും ഉയരുന്നുണ്ട്.

ക്ഷത്രവും കിണറും നീൽക്കുന്നത് കാടിനടുത്തുള്ള പ്രദേശത്തായതിനാൽ ഇവിടം മരങ്ങളാലും വള്ളികളാലും ചുറ്റപ്പെട്ട് കിടക്കുകയാണ്. ഇതിനാൽ പരിസരവാസികൾ ഈ കിണറിന്റെ പരിസരത്തേക്ക് പോവാറില്ലെന്നാണ് പറയുന്നത്. ഒന്നിലധികം പേർ ചേർന്ന് കഠിന പ്രയത്‌നം നടത്തിയാൽ മാത്രമെ കാടിനുള്ളിലെ കിണറ്റിൽ നിന്ന് ഇത്രയും മണ്ണ് നീക്കം ചെയ്യാൻ സാധിക്കൂ എന്ന് നാട്ടുകാർ വ്യക്തമാക്കി. സംഭവത്തിൽ വനം വകുപ്പ് പോലീസിൽ പരാതി നൽകി.

പ്രായപൂർത്തിയാകാത്ത കുട്ടിയോട് അപമര്യാദയായി പെരുമാറി; സിപിഐ പഞ്ചായത്ത് അംഗത്തിനെതിരെ പരാതിയുമായി പെൺകുട്ടി
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സിപിഐ പഞ്ചായത്ത് അംഗം അപമര്യാദയായി പെരുമാറിയെന്ന പരാതി. കുണ്ടറ പഞ്ചായത്ത് മൂന്നാംവാർഡ് അംഗം മുക്കൂട് രഘുവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.

രഘു അപമര്യാദയായി പെരുമാറിയതായി പെൺകുട്ടി നേരിട്ട് ചൈൽഡ് ലൈനിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. കുട്ടിയുടെ പരാതിയിൽ കുണ്ടറ പോലീസ് പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തത്. ഇതിന് പിന്നാലെ രഘുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഐ കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ഗോപാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

സമൂഹ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ; സിപിഐഎം നേതാവ് അറസ്റ്റിൽ
തൃശൂർ: സമൂഹ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയ സിപിഐഎം നേതാവിനെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സിപിഐഎം നേതാവുമായ പാടൂർ ഇടിയഞ്ചിറ തോണി പുരക്കൽ സുരേന്ദ്രനാണ് അറസ്റ്റിലായത്. 153 A പ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇസ്ലാമിന്റെയും പ്രവാചകന്റെയും പേരിൽ വിദ്വേഷം നിറഞ്ഞ മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇയാൾ ഷെയർ ചെയ്തിരുന്നു. ഇതോടെ പോപുലർ ഫ്രണ്ട് മുല്ലശ്ശേരി ഏരിയ കമ്മിറ്റി സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് ഇന്നലെ രാത്രി സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here