ഒന്നാം പിണറായി സര്‍ക്കാര്‍ ഒരു അധോലോക മാഫിയ സംഘം ആയിരുന്നെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

0

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാര്‍ ഒരു അധോലോക മാഫിയ സംഘം ആയിരുന്നെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയില്‍നിന്ന് ഇതാണു മനസിലാവുന്നതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗുരുതരമായ മൊഴിയാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആരോപണവിധേയനെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും അക്കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ പിണറായി വിജയന് ഉത്തരവാദിത്വമുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ വിദേശ പൗരനെ ചോദ്യം ചെയ്യുന്നതിനുള്ള അനുമതി വിദേശകാര്യവകുപ്പ് കൊടുത്തിട്ടുണ്ട്. മറ്റു കേസുകളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നീക്കുന്നു. ആവശ്യമായ സമയത്ത് കാര്യങ്ങള്‍ ചെയ്യുമെന്നും വി. മുരളീധരന്‍ പറഞ്ഞു.
ലോകകേരള സഭയില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയെങ്കിലും ഗുരുതരമായ കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയരായവര്‍ക്കൊപ്പം വേദി പങ്കിടുന്നത് ശരിയല്ലാത്തതിനാല്‍ പങ്കെടുക്കുന്നില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. വിദേശ കോണ്‍സുലേറ്റുകള്‍ പല സ്ഥലത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്തുന്നതായി വാര്‍ത്ത വന്നിട്ടില്ല. വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ കേരള സര്‍ക്കാര്‍ ഡിപ്ലോമാറ്റിക് ഐ.ഡി. കൊടുത്തു. കോണ്‍സുലേറ്റിലെ അക്കൗണ്ടന്റിനും ഡിപ്ലോമാറ്റിക് ഐ.ഡി. ലഭിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു.
ഖുറാന്‍ ഇവിടെ കിട്ടാത്തതുകൊണ്ടാണോ ജലീല്‍ കോണ്‍സുലേറ്റില്‍ പോയതെന്നു വി. മുരളീധരന്‍ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരേ പ്രതികരിച്ചാല്‍ അന്വേഷണം ഉണ്ടാകുമെന്ന് ചിന്തയുണ്ടാകാമെന്നും മന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here