തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0

മലപ്പുറം: തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. മലപ്പുറം സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ക​ട​യു​ട​മ​യും ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.​ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​മ​മ്പാ​ട് ടൗ​ണിലായിരുന്നു സം​ഭ​വം.

ഗോ​ഡൗ​ണി​ല്‍ തൂ​ങ്ങി​മ​രി​ച്ച നിലയിൽ യുവാവിനെ കണ്ടെത്തിയതായി ജീ​വ​ന​ക്കാ​രി​ല്‍ ഒ​രാ​ള്‍ പോലീ​സി​നെ വി​ളി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോലീ​സ് സ്ഥ​ല​ത്തെ​ത്തി ഷ​ട്ട​ര്‍ തു​റ​ന്നെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടി​ല്ല.​

തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ക​ത്തെ മു​റി​യി​ല്‍ നി​ല​ത്ത് തു​ണി​ക​ള്‍ കൊ​ണ്ടു​മൂ​ടി​യ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here