പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് കൊച്ചി വിമാനത്താവളം വഴി വിദേശത്തേക്കു പോകാൻ ശ്രമം; ഏഴു സ്ത്രീകളെ എമിഗ്രേഷൻ വിഭാഗം പിടികൂടി

0

നെടുമ്പാശേരി: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് കൊച്ചി വിമാനത്താവളം വഴി വിദേശത്തേക്കു പോകാൻ ശ്രമിച്ച തമിഴ്നാട്ടുകാരികളായ ഏഴു സ്ത്രീകളെ എമിഗ്രേഷൻ വിഭാഗം പിടികൂടി. ഇവർ ദുബായ് വഴി കുവൈറ്റിലേക്കു പോകാനാണ് എത്തിയത്.

പാ​​​സ്പോ​​​ർ​​​ട്ടി​​​ന്‍റെ ഏ​​​താ​​​നും പേ​​​ജു​​​ക​​​ൾ കീ​​​റി​​​മാ​​​റ്റി കൃ​​​ത്രി​​​മ​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ പേ​​​ജു​​​ക​​​ൾ വ​​​ച്ചി​​​രു​​​ന്നു. ദു​​​ർ​​​ഗ മാ​​​ധ​​​വ​​​ൻ, ഫാ​​​ത്തി​​​മ സൈ​​​ദ്, കാ​​​മാ​​​ക്ഷി വെ​​​ങ്കി​​​ടേ​​​ശ്വ​​​ര​​​ൻ, ജ​​​യ​​​കൃ​​​ഷ്ണ പാ​​​ർ​​​വ​​​തി, കാ​​​ളി​​​യ​​​മ്മാ​​​ൾ ഹ​​​രി​​​കൃ​​​ഷ്ണ, കാ​​​ളി അ​​​മ്മാ​​​ൾ ഗോ​​​വി​​​ന്ദ​​​രാ​​​ജ്, ഹം​​​സി സ​​​മ്പ​​​ത്ത് എ​​​ന്നി​​​വ​​​രാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഇ​​​വ​​​രെ നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി. ഇ​​​ന്ന് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here