ഭാരതത്തിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായം പിള്ളയുടെ വിശുദ്ധപദവി പഖ്യാപനത്തിനു ശേഷമുള്ള കൃതജ്ഞതാബലി തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കാറ്റാടിമലയിൽ ഇന്ന് നടക്കും

0

കന്യാകുമാരി: ഭാരതത്തിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായം പിള്ളയുടെ വിശുദ്ധപദവി പഖ്യാപനത്തിനു ശേഷമുള്ള കൃതജ്ഞതാബലി തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കാറ്റാടിമലയിൽ ഇന്ന് നടക്കും. മാർത്താണ്ഡത്തിനടുത്ത് നാട്ടാലത്തു ജനിച്ച ദേവസഹായം പിള്ളയെ കഴിഞ്ഞ മാസം 15നാണ് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചത്. ഇന്നു നടക്കുന്ന കൃതജ്ഞതാബലിയോടനുബന്ധിച്ച് കോട്ടാർ, കുഴിത്തുറ രൂപതകളുടെ കീഴിലുള്ള ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകളും നടക്കും.

ഇന്നു വൈകുന്നേരം അഞ്ചിന് കാറ്റാടിമലയിൽ നടക്കുന്ന കൃതജ്ഞതാബലിയിൽ, ഫ്രാൻസിസ് മാർപാപ്പയുടെ ഭാരതത്തിലെ അപ്പസ്തോലിക പ്രതിനിധി ലെ യോപോൾദോ ജിറേല്ലി പങ്കെടുക്കും. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്‍റും മുംബൈ ആർച്ച്ബിഷപ്പുമായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഗോവ ആർച്ച് ബിഷപ് ഫിലിപി നേരി ഫെരാവോ, മദ്രാസ്-മൈലാപ്പൂർ ആർച്ച് ബിഷപ് ജോർജ് ആന്‍റണി സ്വാമി, കോട്ടാർ ബിഷപ് നസ്രേൻ സുസൈ, മധുരൈ ആർച്ച്ബിഷപ് ആന്‍റണി പപ്പുസ്വാമി തുടങ്ങിയവർ കാർമികത്വം വഹിക്കും

LEAVE A REPLY

Please enter your comment!
Please enter your name here