കോവിഡ്‌ വ്യാപനത്തിന്റെ വേഗം കൂട്ടി ഒമിക്രോണ്‍ വകഭേദങ്ങള്‍

0

കോവിഡ്‌ വ്യാപനത്തിന്റെ വേഗം കൂട്ടി ഒമിക്രോണ്‍ വകഭേദങ്ങള്‍. ബൂസ്‌റ്റര്‍ ഡോസ്‌ എടുത്തവര്‍ ഉള്‍പ്പെടെ പോസിറ്റീവ്‌ ആകുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഒമിക്രോണ്‍ ബാധിച്ചവര്‍ക്കുണ്ടായ സ്വാഭാവിക പ്രതിരോധത്തെ (ആന്റിബോഡി) പോലും കീഴടക്കിയാണ്‌ ഉപവകഭേദങ്ങള്‍ പിടിമുറുക്കുന്നതെന്ന്‌ ഐ.എം.എ. ദേശീയ കോവിഡ്‌ ടാസ്‌ക്‌ഫോഴ്‌സ്‌ സഹചെയര്‍മാന്‍ ഡോ. രാജീവ്‌ ജയദേവന്‍.
ശക്‌തമായ ശരീരവേദനയാണു പുതിയ ലക്ഷണം. പ്രത്യേകിച്ച്‌ കാലുകള്‍ക്കുള്ള വേദന. നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന സ്‌ഥിതി. വൈറസ്‌ വകഭേദം സ്‌ഥിരീകരിക്കാന്‍ ജനിതക ശ്രേണീകരണം നടന്നതിനുള്ള സമീപകാല റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ലെന്നും വിദഗ്‌ധര്‍ പറയുന്നു.
ഹൃദയം, രക്‌തധമനി, തലച്ചോറ്‌, പ്രതിരോധ സംവിധാനം തുടങ്ങിയവയ്‌ക്ക്‌ കേടുവരുത്താനുള്ള കഴിവ്‌ പുതിയ വകദേങ്ങള്‍ക്കുണ്ട്‌. മാത്രമല്ല, വീണ്ടും വീണ്ടും ആക്രമിക്കുമ്പോള്‍ ഭാവി ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയാവും എന്നും പറയാനാകില്ല. ഈ സാഹചര്യത്തില്‍ രോഗം വരാതെയിരിക്കാന്‍ പരമാവധി നടപടികള്‍ കൈക്കൊള്ളുകയാണ്‌ വേണ്ടത്‌. ചൈന അടുത്തിയെ എടുത്ത കടുത്ത നടപടികള്‍ ഇക്കാര്യങ്ങള്‍ കണക്കിലെടുത്താകാമെന്നും ഡോ. രാജീവ്‌ ജയദേവന്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here