അമ്മയുടെ സ്ഥാനത്ത് മഹിളാമന്ദിരം സൂപ്രണ്ട്; സ്‌നേഹസാന്നിധ്യമായി എം.എല്‍.എ, മേയര്‍, കലക്ടര്‍ തുടങ്ങിയവരുടെ നിര

0

തൃശൂര്‍: അമ്മയുടെ സ്ഥാനത്ത് മഹിളാമന്ദിരം സൂപ്രണ്ട്; സ്‌നേഹസാന്നിധ്യമായി എം.എല്‍.എ, മേയര്‍, കലക്ടര്‍ തുടങ്ങിയവരുടെ നിര. തൃശൂര്‍ മഹിളാമന്ദിരം സാക്ഷ്യം വഹിച്ചത് ഒത്തുചേരലിന്റെ മാധുര്യത്തിന്. നിറസ്‌നേഹത്തോടെ വിവാഹകര്‍മം നടന്നത് വേറിട്ട അനുഭവമായി.
രാമവര്‍മപുരം മഹിളാമന്ദിരത്തിലെ അന്തേവാസിയായ പാര്‍വതിയാണ് നാടിന്റെ സ്‌നേഹലാളനകള്‍ ഏറ്റുവാങ്ങി വിവാഹജീവിതമാരംഭിച്ചത്. ലാലൂര്‍ മനയ്ക്കപ്പറമ്പില്‍ റോയ്‌സണ്‍ ആണ് പാര്‍വതിയെ ജീവിതസഖിയാക്കിയത്. രാമവര്‍മപുരം മഹിളാ മന്ദിരത്തിന്റെ മുറ്റത്തൊരുങ്ങിയ അലങ്കാരപന്തല്‍ മംഗളകര്‍മത്തിനു സാക്ഷിയായി.
ജനപ്രതിനിധികള്‍, കലക്ടര്‍ ഹരിത വി. കുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ 11നും 12 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. വിവാഹമോതിരം െകെമാറിയത് മേയര്‍ എം.കെ വര്‍ഗീസ്. വരണമാല്യം െകെമാറിയത് പി. ബാലചന്ദ്രന്‍ എം.എല്‍.എ. കോര്‍പറേഷന്‍ ക്ഷേമകാര്യ സമിതി അധ്യക്ഷ ലാലി ജയിംസ് നവദമ്പതികളെ അനുഗ്രഹിച്ചു.
അമ്മയുടെ സ്ഥാനത്ത് മഹിളാമന്ദിരം സൂപ്രണ്ട് പി.എസ്. ഉഷയെ സാക്ഷിയാക്കി കലക്ടര്‍ വധുവിന്റെ െകെ പിടിച്ച് നല്‍കി. ബൊക്കെ െകെമാറിയ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ ആശീര്‍വദിച്ചു. വനിതാ സംരക്ഷണ ഓഫീസര്‍ എസ്. ലേഖ, വനിതാശിശു വികസന ജില്ലാ ഓഫീസര്‍ പി.മീര എന്നിവര്‍ െകെമാറിയ സിന്തൂരം റോയ്‌സണ്‍ അതിനിടെ പാര്‍വതിയുടെ നെറുകയില്‍ ചാര്‍ത്തി.
യുവ എഴുത്തുകാരി ദീപ ജയരാജ് എഴുതിയ ‘മാംസ നിബദ്ധമല്ല രാഗം’ എന്ന നോവല്‍ വധുവരന്‍മാര്‍ക്ക് െകെമാറി പ്രകാശനം ചെയ്തു. വ്യാഴാഴ്ച ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹരജിസ്‌ട്രേഷന്‍ കഴിഞ്ഞിരുന്നു.
പി. മീരയുടേയും ജെയിംസിന്റേയും നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടന്നത്. രാമവര്‍മപുരം മഹിളാമന്ദിരത്തില്‍ രണ്ട് വര്‍ഷം മുമ്പാണ് പാര്‍വതി അന്തേവാസിയായി എത്തിയത്. എല്‍. ആന്‍ഡ് ടി. കണ്‍സ്ട്രഷന്‍ കമ്പനിയിലെ ജീവനക്കാരനാണ് റോയ്‌സണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here