കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളം വിതരണം ചെയ്യും

0

 
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളം വിതരണം ചെയ്യും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ആദ്യം ശമ്പളം നല്‍കുന്നത്. ശമ്പള വിതരണത്തിന് മന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കി. 

മറ്റു ജീവനക്കാര്‍ക്ക് ഇതിനുശേഷമാകും ശമ്പളം വിതരണം ചെയ്യുക. മെയ്മാസത്തെ ശമ്പളം ഘട്ടംഘട്ടമായാകും വിതരണം ചെയ്യുകയെന്നും സൂചനയുണ്ട്. ശമ്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി വേണമെന്ന് സർക്കാറിനോട് മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ADVERTISEMENT

ഓവർഡ്രാഫ്റ്റായി പണം എടുത്ത് ശമ്പളം വിതരണം ചെയ്യാനാണ് ശ്രമം. ശമ്പള പ്രശ്നത്തിൽ ഭരണാനുകൂല സംഘടനകൾ പണിമുടക്കിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു. സിഐടിയു ഓഫീസ് വളഞ്ഞ് ഉപരോധിക്കാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാനേജ്മെന്റ് തീരുമാനം.
കെഎസ്ആർടിസിയിലെ സാധാരണക്കാരായ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് വിവേചനമാണെന്ന്  ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.  ജീവനക്കാരുടെ ദുർഗതി കണ്ടില്ലെന്ന് നടിക്കാനാകില്ല.    ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം  ശമ്പളം നൽകുന്ന രീതി തടയാൻ മടിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here