വയനാട്: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ വാക്കുംകേട്ട് ആരും ഉറഞ്ഞ് തുള്ളാന്‍ നില്‍ക്കേണ്ടെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗാഗറിന്. കേരളത്തിലെ ഏറ്റവും വലിയ പിശാച് സുധാകരനാണെന്നും അദ്ദേഹം പരിഹസിച്ചു.
സമരം ചെയ്യാനുള്ള ചങ്കൂറ്റം എസ്എഫ്ഐ പെൺകുട്ടികൾക്കുണ്ട്. അവരാണ് ജയിലിലേക്ക് പോയത്. കീറിയ കൊടിമാറ്റാനും കീറിയവനെ കീറാനും അറിയാഞ്ഞിട്ടല്ല. അത് കോൺഗ്രസ് മനസിലാക്കണം. രാഹുൽ ഗാന്ധിക്ക് നേരെ പ്രതിഷേധം നടത്തിയിട്ട് രാഹുലിന്റെ ചിത്രം വലിച്ചെറിഞ്ഞില്ല. മഹാത്മാ ഗാന്ധിയുടെ ചിത്രം വലിച്ചെറിഞ്ഞത് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് നേതാവുമായ ആളാണെന്നും ഗഗാറിന് പറഞ്ഞു.