രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,739 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,739 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2.59 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. 25 കോവിഡ് മരണവും പുതിയതായി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

നിലവിൽ 92,576 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, തമിഴ്നാട്, കേരളം, ഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ ഉയരുകയാണ്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply