ആര്‍എസ്എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം കെ.എൻ.എ. ഖാദറിനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തു

0

കോഴിക്കോട്: ആര്‍എസ്എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം കെ.എൻ.എ. ഖാദറിനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തു. ഖാദറിന് ശ്രദ്ധക്കുറവുണ്ടായെന്ന് വിലയിരുത്തിയാണ് നടപടി.

സാംസ്കാരിക പരിപാടി എന്ന നിലക്കാണ് പങ്കെടുത്തതെന്ന് ലീഗിന് ഖാദർ നൽകിയ വിശദീകരണം. ജാഗ്രതക്കുറവിന് ഖാദർ ഖേദം പ്രകടിപ്പിച്ചുവെന്നും മുസ്ലിം ലീഗ് പത്രക്കുറിപ്പിൽ അറിയിച്ചു. ഖാദർ പാർട്ടിക്കു നൽകിയ ദീർഘമായ വിശദീകരണക്കുറിപ്പ് നേതൃയോഗം ചർച്ച ചെയ്തു.

നേരത്തേ, ഖാദറിന് പരോക്ഷ വിമര്‍ശനവുമായി സാദിഖലി ശിഹാബ് തങ്ങൾ രംഗത്തുവന്നിരുന്നു. എങ്ങോട്ടെങ്കിലും പോകുമ്പോഴോ വരുമ്പോഴോ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ അങ്ങോട് പോകാന്‍ പറ്റുമോ എന്ന് ആദ്യം ചിന്തിക്കണം. ആരെങ്കിലും വിളിച്ചാല്‍ അപ്പോള്‍ തന്നെ പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply