കേന്ദ്ര സര്‍ക്കാരിന്റെ ഇ- ഗവേണ്‍സ് സേവന റിപ്പോര്‍ട്ടില്‍ കേരളത്തിന് ഒന്നാം സ്ഥാനം

0

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഇ- ഗവേണ്‍സ് സേവന റിപ്പോര്‍ട്ടില്‍ കേരളത്തിന് ഒന്നാം സ്ഥാനം. സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ പോര്‍ട്ടലുകളുടെ കാര്യക്ഷമതയിലും കേരളം ഒന്നാമതാണ്. ദേശീയ ഭരണപരിഷ്‌കാര പൊതുപരാതി പരിഹാര വകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ ഈ നേട്ടം.

ധനകാര്യം, തൊഴില്‍, വിദ്യാഭ്യാസം, തദ്ദേശ ഭരണം, സാമൂഹ്യക്ഷേമം, പരിസ്ഥിതി, വിനോദസഞ്ചാരം എന്നീ മേഖലകളിലെ ഇ- ഗവേണ്‍സ് വഴിയുള്ള സേവനങ്ങളിലെ മികവാണ് കേരളത്തിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഒഡീഷയാണ് രണ്ടാം സ്ഥാനത്ത്. തമിഴ്‌നാട് മൂന്നാമതെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here