അച്ഛന് ഉച്ചഭക്ഷണം നൽകിയശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവതിയെ കടയിലേക്ക് വിളിച്ചുകയറ്റി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

0

കോട്ടയം: അച്ഛന് ഉച്ചഭക്ഷണം നൽകിയശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവതിയെ കടയിലേക്ക് വിളിച്ചുകയറ്റി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പുതുപ്പള്ളി ഇരവിനല്ലൂർ തടത്തിൽ വീട്ടിൽ ഭാസ്‌കരനെയാണ്(59) അറസ്റ്റിലായത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

ശനിയാഴ്ചയായിരുന്നു സംഭവം. അച്ഛന് ഉച്ചഭക്ഷണം നൽകിയശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയോരത്ത് പച്ചക്കറി വിൽപ്പന നടത്തുന്ന പ്രതി പരിചയം നടിച്ച് പെൺകുട്ടിയെ കടയിലേക്ക് വിളിച്ചുകയറ്റി. തുടർന്ന് യുവതിയുടെ കൈവശമിരുന്ന മൊബൈൽ ഫോൺ വാങ്ങിയശേഷം പീഡിപ്പിക്കുകയായിരുന്നു.

മാനസികമായി തകർന്ന യുവതി മണിക്കൂറുകൾക്കുശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ഇയാൾക്കെതിരേ നേരത്തെയും സമാനരീതിയിൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോട്ടയം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ യു.ശ്രീജിത്ത്, എസ്‌ഐ. എം.എച്ച് അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here