മേയറുടെ ഔദ്യോഗിക വാഹനത്തിലെ ഹോൺ അമിത ശബ്ദത്തിൽ മുഴക്കുന്നത് വലിയ ശല്യമാണെന്നും അഴിച്ചു മാറ്റണമെന്നുമാവശ്യപ്പെട്ട് തൃശൂർ കോർപ്പറേഷൻ നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ എന്ഫോഴ്സ്മെന്റ് ആർ.ടി.ഒക്കു പരാതി നൽകി

0

തൃശൂർ: മേയറുടെ ഔദ്യോഗിക വാഹനത്തിലെ ഹോൺ അമിത ശബ്ദത്തിൽ മുഴക്കുന്നത് വലിയ ശല്യമാണെന്നും അഴിച്ചു മാറ്റണമെന്നുമാവശ്യപ്പെട്ട് തൃശൂർ കോർപ്പറേഷൻ നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ എന്ഫോഴ്സ്മെന്റ് ആർ.ടി.ഒക്കു പരാതി നൽകി. മേയർ ഉപയോഗിക്കുന്ന വാഹനത്തിന്റെ ഹോൺ വലിയ ശബ്ദത്തോടെ മുഴക്കുന്നത് മൂലം റോഡിലെ മറ്റു യാത്രക്കാർക്കും മുതിർന്ന പൗരന്മാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്.

അമിത ശബ്ദത്തിൽ ഹോൺ മുഴക്കി വലിയ ശല്യമാണ് പൊതുജനങ്ങൾക്ക് ഈ വാഹനം ഉണ്ടാക്കുന്നത്. വാഹനത്തിന്റെ ഫോട്ടോ സഹിതമാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന് പരാതി നൽകിയിരിക്കുന്നത്. നഗരത്തിൽ ഹോൺ മുഴക്കുന്നത് നിരോധിച്ച മേയർ മറ്റുള്ളവരുടെ ചെവിട് പൊട്ടിക്കുന്ന ഹോൺ മുഴക്കി റോഡിൽ കൂടി പായുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ജോൺ ഡാനിയൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here