കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിക്കാൻ എത്തിയ കെഎസ്‌യു നേതാവിനെ പോലീസ് നോക്കി നിൽക്കെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു

0

കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിക്കാൻ എത്തിയ കെഎസ്‌യു നേതാവിനെ പോലീസ് നോക്കി നിൽക്കെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു. കെഎസ്‍യു ജില്ലാ സെക്രട്ടറി ഫർഹാനാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. കെഎസ്‍യു പ്രവർത്തകനെ മർദ്ദിച്ച സിപിഎം പ്രവർത്തകരെ പൊലീസിന് തടയാൻ ശ്രമിച്ചില്ല. പൊലീസ് വാഹനത്തിൽ വച്ച് പ്രവർത്തകനെ മർദ്ദിച്ച സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു പൊലീസ്.

മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് പഴുതടച്ചസുരക്ഷയാണ് കണ്ണൂരിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. എട്ട് ഡി.വൈ.എസ്‌പിമാരുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. തളിപ്പറമ്പിലും കുറുമാത്തൂരിനുമിടയിൽ ഒമ്പത് മണിക്കും പന്ത്രണ്ട് മണിക്കും ഇടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് നഗരം മുതൽ കിലയുടെ പരിപാടി നടക്കുന്ന കരിമ്പം ഫാം വരേയുള്ള പ്രദേശം വരെയാണ് ഇത്തരത്തിൽ കർശനമായി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ ഗസ്റ്റ്ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നും രംഗത്തെത്തി. കണ്ണൂർ ഗസ്റ്റ് ഹൗസിന് മുമ്പിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഇവർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

LEAVE A REPLY

Please enter your comment!
Please enter your name here