അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ കുഞ്ഞിന് ജന്മം നൽകി

0

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ കുഞ്ഞിന് ജന്മം നൽകി. അടിയക്കണ്ടിയൂർ ഊരിലെ കൃഷ്ണന്‍റെ ഭാര്യ ദീപയാണ് വഴിമധ്യേ പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനേയും അഗളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജൂൺ 27നാ​ണ് ദീ​പ​യ്ക്ക് പ്ര​സ​വ​ത്തി​നു തീ​യ​തി പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ബുധനാഴ്ച രാ​ത്രി പ്രസവവേ​ദ​ന ആ​രം​ഭി​ച്ച​തോ​ടെ ഭ​ർ​ത്താ​വ് കൃ​ഷ്ണ​ൻ ദീ​പ​യു​മാ​യി ഓ​ട്ടോ​റി​ക്ഷ​യി​ൽ അ​ഗ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. എ​ന്നാ​ൽ യാ​ത്രാ​മ​ധ്യേ ഗൂ​ളി​ക്ക​ട​വി​ൽ വ​ച്ച് ദീ​പ പെ​ൺ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here