ആന്ധ്രാ പ്രദേശിൽ വൈദ്യുതി കമ്പി ഓട്ടോറിക്ഷയിലേക്കു പൊട്ടിവീണ് തീപിടിച്ച് അഞ്ചു പേർ മരിച്ചു

0

ആന്ധ്രാ പ്രദേശിൽ വൈദ്യുതി കമ്പി ഓട്ടോറിക്ഷയിലേക്കു പൊട്ടിവീണ് തീപിടിച്ച് അഞ്ചു പേർ മരിച്ചു. കർഷികത്തൊഴിലാളികളുമായി പോയ ഓട്ടോയ്ക്കാണ് തീപിടിച്ചത്. ആന്ധ്രയിലെ സത്യസായ് ജില്ലയിൽ ഇന്നു രാവിലെ ഏഴിനാണ് സംഭവം. തൊഴിലാളികളുമായി പോയ ഓട്ടോ വൈദ്യുതിത്തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചു.

തീ പടർന്നതിനെ തുടർന്ന് അഞ്ച് പേർ വെന്തു മരിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈദ്യുതി വകുപ്പിലെ ജീവനക്കാർ വൈദ്യുതിബന്ധം വിച്ഛേദിച്ചത് മറ്റ് അപകടം ഉണ്ടാകുന്നത് ഒഴിവാക്കി. പൊലീസ് സംഭവസ്ഥലത്ത് എത്തി രക്ഷാദൗത്യം ഏകോപിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here