കാസര്‍ഗോഡ് കോളിയടുക്കത്ത് സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഭാര്യയുടെ കൈ തല്ലിയോടിച്ചു

0

കാസര്‍ഗോഡ്:കാസര്‍ഗോഡ് കോളിയടുക്കത്ത് സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഭാര്യയുടെ കൈ തല്ലിയോടിച്ചു. ഭര്‍ത്താവ് മുഹമ്മദ് ബഷീറിനെതിരെ കോളിയടുക്കം സ്വദേശി മൈമുന ബക്കല്‍ പോലീസില്‍ പരാതി നല്‍കി.

ത​ല​യ്ക്കി​ട്ട് അ​ടി​യ്ക്കാ​നാ​ണ് ല​ക്ഷ്യം വ​ച്ച​തെ​ങ്കി​ലും കൈ​കൊ​ണ്ട് ത​ടു​ത്ത​തോ​ടെ കൈ​യ്യി​ല്‍ അ​ടി​ക്കു​ക​യാ​യി​രു​ന്നു. വി​റ​കി​നു ഉ​പ​യോ​ഗി​ക്കു​ന്ന ത​ടി​ച്ച ക​മ്പു​കൊ​ണ്ടാ​ണ് ത​ല്ലി​യ​ത്. വീ​ണ്ടും മ​റ്റൊ​രു ക​മ്പെ​ടു​ക്കാ​ന്‍ പോ​യ​പ്പോ​ള്‍ താ​ന്‍ ഒ​ളി​ച്ചി​രു​ന്നെ​ന്നും മൈ​മു​ന പ​റ​ഞ്ഞു.

അ​ഞ്ച​ര വ​ര്‍​ഷ​മാ​യി നി​ര​ന്ത​രം മ​ര്‍​ദ്ദിക്കാ​റു​ണ്ട്. മു​മ്പും നി​ര​വ​ധി ത​വ​ണ ഭ​ര്‍​ത്താ​വ് ആ​ക്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും മൈ​മു​ന പ​റ​ഞ്ഞു. ഒ​രു മാ​സം മു​മ്പ് ബെ​ല്‍​റ്റ് ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. ഇ​തേ​ക്കു​റി​ച്ച് മ​റ്റാ​രോ​ടും പ​റ​യാ​തെ ഉ​ള്ളി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

സ്ത്രീ​ധ​ന​തു​ക കു​റ​ഞ്ഞു​പോ​യെ​ന്നും, അ​മ്മ​യോ​ടും സ​ഹോ​ദ​ര​നോ​ടും സ്വ​ര്‍​ണം വാ​ങ്ങി​യി​ട്ടു വ​രാ​ന്‍ പ​റ​ഞ്ഞു​മാ​ണ് മ​ര്‍​ദ്ദ​നം. ഭ​യം മൂ​ലം രാ​ത്രി​യി​ല്‍ ഉ​റ​ങ്ങാ​റി​ല്ല. ത​ന്നെ കൊ​ല്ലു​മോ എ​ന്നു പോ​ലും ഭ​യ​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ളെ ക​രു​തി​യാ​ണ് മ​ര്‍​ദ്ദ​ന വി​വ​രം പു​റ​ത്തു​പ​റ​യാ​തി​രു​ന്ന​തെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here