ഗാസിയാബാദില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ പെണ്‍കുട്ടി ചികിത്സയില്‍

0

ലക്‌നൗ: ഗാസിയാബാദില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ പെണ്‍കുട്ടി ചികിത്സയില്‍. പെണ്‍കുട്ടിക്ക് കുരങ്ങു പനി ലക്ഷണങ്ങളുണ്ടെന്നും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയുമാണെന്നാണ് ഗാസിയാബാദിലെ ഒരു സ്വകാര്യ ആശുപത്രി ആരോഗ്യവകുപ്പിന് നല്‍കിയ അറിയിപ്പ്. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. പരിശോധന ഫലം വന്നതിന് ശേഷമേ കുരങ്ങു പനിയാണോയെന്ന് സ്ഥിരീകരിക്കാനാവൂ.

ഇതിനകം 30 ലേറെ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കുരങ്ങുപനി ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടില്ല. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കാണ് കുരങ്ങു പനി രോഗലക്ഷണങ്ങളുള്ളത്. ചെവിയിലെ അണുബാധ ചികിത്സിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് കുട്ടിയുടെ ശരീരത്തില്‍ കുരങ്ങുപനിയുടേതിന് സമാനമായ പാടുകള്‍ കണ്ടത്.

കുട്ടിയെ ഉടന്‍ തന്നെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ച് കുടുംബത്തെ വിവരമറിയിച്ചു. കുടുംബത്തിലെ മറ്റ് കുട്ടികള്‍ക്കും ശരീരത്തില്‍ ഇത്തരം അലര്‍ജി ഉണ്ടായിരുന്നെന്നും അതു തന്നെയായിരിക്കും എന്നാണ് കരുതിയതെന്നുമാണ് കുടുംബം ഡോക്ടര്‍മാരോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ കുടുംബം വിദേശത്തേക്ക് യാത്ര ചെയ്തിട്ടുമില്ല

LEAVE A REPLY

Please enter your comment!
Please enter your name here