കൊയിലാണ്ടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന് ആരോപണം

0

കൊയിലാണ്ടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന് ആരോപണം. മണ്ഡലം പ്രസിഡന്റ് അഡ്വ. ജിഷാന്റെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിന് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാണ് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാറിന്റെ ആരോപണം. രാഹുല്‍ ഗാന്ധിക്കെതിരായ ഇ ഡി കേസില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ പ്രകടനം നടത്തിയിരുന്നു.

അഡ്വ. കെ പ്രവീണ്‍ കുമാറിന്റെ വാക്കുകള്‍:

ജില്ലയില്‍ സിപിഐഎം വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഏറ്റവും രസകരമായ സംഭവം എന്താണെന്ന് വെച്ചാല്‍, കൊയിലാണ്ടിയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ മണ്ഡലം പ്രസിഡന്റ് ജിഷാന്റെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തെ കമ്മ്യൂണിസ്റ്റുകാര്‍ അക്രമിച്ചിരിക്കുന്നു.

ഒരു നീതീകരണവും ഇല്ലാത്ത അക്രമം. സിപിഐഎം ആഗ്രഹിക്കുന്നത് പിണറായി വിജയന്‍ എന്ന കള്ളക്കടത്തുകാരനായ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന് വരുന്ന പ്രതിഷേധത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ്. ഞങ്ങള്‍ ഇതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here