സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറില്‍നിന്നു പിടിച്ചെടുത്ത ലാപ് ടോപ്പും മറ്റ് ഉപകരണങ്ങളും തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവ്

0

 
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍, സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറില്‍നിന്നു പിടിച്ചെടുത്ത ലാപ് ടോപ്പും മറ്റ് ഉപകരണങ്ങളും തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവ്. സായ് ശങ്കര്‍ അഞ്ചു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണമെന്നും ആലുവ കോടതി ഉത്തരവിട്ടു.

കേസിലെ സൈബര്‍ തെളിവുകള്‍ മായ്ക്കാന്‍ സായ് ശങ്കര്‍ ദിലീപിനെ സഹായിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് ലാപ് ടോപ്പും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. ഇവയുടെ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ തിരിച്ചുനല്‍കാനാണ് കോടതി ഉത്തരവ്.

കേസില്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ ഏഴാം പ്രതിയാണ് സായ്ശങ്കര്‍. 
നേരത്തെ കേസിലെ ഈ കേസിലെ ഒന്നാം പ്രതിയും നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയുമായ നടന്‍ ദിലീപിന്റെ ഫോണില്‍ നിന്നും നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട ചാറ്റുകളും രേഖകളും നീക്കം ചെയ്തതെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. ദിലീപിന്റെ 2 ഫോണുകളിലെ വിവരങ്ങളാണ് താന്‍ മായ്ച്ചു കളഞ്ഞതെന്നും അവയില്‍ കോടതി രേഖകളും ഉണ്ടായിരുന്നെന്നും സായ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here