തൃപ്പൂണിത്തുറയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കൂട്ടനടപടി

0

കൊച്ചി: തൃപ്പൂണിത്തുറയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കൂട്ടനടപടി. നാല് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തെന്ന് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. എക്സിക്യൂട്ടീവ് എൻജിനീയര്‍, അസി. എക്സിക്യൂട്ടീവ് എൻജിനീയര്‍. അസി. എൻജിനീയര്‍, ഓവര്‍സിയര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here