ലഹരിമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റിലായ ബോളിവുഡ് നടി ശ്രദ്ധ കപൂറിന്‍റെ
സഹോദരന്‍ സിദ്ധാന്ത് കപൂറിന് ജാമ്യം

0

ബംഗളൂരൂ: ലഹരിമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റിലായ ബോളിവുഡ് നടി ശ്രദ്ധ കപൂറിന്‍റെ
സഹോദരന്‍ സിദ്ധാന്ത് കപൂറിന് ജാമ്യം. സിദ്ധാന്തിനൊപ്പം അറസ്റ്റിലായ മറ്റ് നാലു പേര്‍ക്കും ജാമ്യം ലഭിച്ചു. ആവശ്യപ്പെടുമ്പോള്‍ പോലീസിനു മുമ്പില്‍ ഹാജരാകാമെന്ന ഉറപ്പിന്‍മേലാണ് കോടതി ജാമ്യം അനുവദിച്ചത്.

ഞായറാഴ്ചയാണ് നിശാ പാര്‍ട്ടിയ്ക്കിടയില്‍ ലഹരി ഉപയോഗിച്ചതിന് നടന്‍ ശക്തി കപൂറിന്‍റെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്. പാര്‍ട്ടി നടന്ന ബംഗളൂരൂവിലെ പാര്‍ക്ക് ഹോട്ടലിന്‍റെ പബില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ചിതറിക്കിടക്കുന്നതായി കണ്ടെത്തിയിരുന്നു. പാര്‍ട്ടിക്കിടെ പോലീസ് പബില്‍ നടത്തിയ റെയ്ഡിലാണ് സിദ്ധാന്ത് കപൂര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായത്. പരിശോധനയില്‍ ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

ഇവര്‍ക്ക് ലഹരി ലഭിച്ചത് പാര്‍ട്ടി നടന്ന പബില്‍നിന്നാണോ എന്ന് വ്യക്തമല്ല. ലഹരി ഉപയോഗിച്ചശേഷം ഇവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പാര്‍ട്ടി നടന്ന പബിനു പോലീസ് നോട്ടീസ് നല്‍കി.

2020 ല്‍ ലഹരി മരുന്ന് കൈവശം വച്ച കേസില്‍ സിദ്ധാന്ത് കപൂറിന്‍റെ സഹോദരി ശ്രദ്ധ കപൂറിനെയും നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here