മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട

0

മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. മേലാറ്റൂരില്‍ കാറില്‍ കടത്തുകയായിരുന്ന ഒരു കോടി പതിനഞ്ച് ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കാഞ്ഞിരമ്പാറയില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെടുത്തത്.

ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബാസിത്, മഹേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ മുന്‍ സീറ്റിന് താഴെ രഹസ്യ അറ ഉണ്ടാക്കി ലോക്കര്‍ നിര്‍മിച്ച് അതിന് ഉള്ളില്‍ ആയിരുന്നു പണം.

LEAVE A REPLY

Please enter your comment!
Please enter your name here