നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്യായമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

0

തിരുവനന്തപുരം: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്യായമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രസംഗം കഴിഞ്ഞ് നേതാക്കള്‍ മടങ്ങിപോയതിനു പിന്നാലെയാണ് പ്രവര്‍ത്തകര്‍ പോലീസിനു നേര്‍ക്ക് തിരിഞ്ഞത്.

പ്രവര്‍ത്തകരുടെ കല്ലേറില്‍ ഒരു വനിത ഓഫീസര്‍ അടക്കം രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. മൂന്ന് വനിത പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി, കണ്ണീര്‍ വാതകം, ഗ്രനേഡ് എന്നിവ പ്രയോഗിച്ചുവെങ്കിലും വിജയിച്ചില്ല. അക്രമാസ്‌കതരായ പ്രവര്‍ത്തകര്‍ ഒരു ബാരിക്കേഡ് മറിച്ചു. പോലീസിനടുത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം നടത്തി. മുതിര്‍ന്ന പ്രവര്‍ത്തകരെത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

ഏറെനേരം കഴിഞ്ഞിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ വന്നതോടെ വീണ്ടും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഒരു മണിയോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.

രാഹുല്‍ ഗാന്ധിയെ ഇ.ഡി തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാജ്യവ്യാപകമായി രാജ് ഭവനുകളിലേക്ക് മാര്‍ച്ച് നടത്തിയത്. ചോദ്യം ചെയ്യല്‍ നാളെയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കോണ്‍ഗ്രസി​ന്റെ പ്രതിഷേധം ചൊവ്വാഴ്ച വരെ തുടരുമെന്നാണ് എഐസിസി നേതൃത്വം അറിയിച്ചിരിക്കുന്നത്

. പ്രസംഗം കഴിഞ്ഞ് നേതാക്കള്‍ മടങ്ങിപോയതിനു പിന്നാലെയാണ് പ്രവര്‍ത്തകര്‍ പോലീസിനു നേര്‍ക്ക് തിരിഞ്ഞത്.

പ്രവര്‍ത്തകരുടെ കല്ലേറില്‍ ഒരു വനിത ഓഫീസര്‍ അടക്കം രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. മൂന്ന് വനിത പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി, കണ്ണീര്‍ വാതകം, ഗ്രനേഡ് എന്നിവ പ്രയോഗിച്ചുവെങ്കിലും വിജയിച്ചില്ല. അക്രമാസ്‌കതരായ പ്രവര്‍ത്തകര്‍ ഒരു ബാരിക്കേഡ് മറിച്ചു. പോലീസിനടുത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം നടത്തി. മുതിര്‍ന്ന പ്രവര്‍ത്തകരെത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

ഏറെനേരം കഴിഞ്ഞിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ വന്നതോടെ വീണ്ടും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഒരു മണിയോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.

രാഹുല്‍ ഗാന്ധിയെ ഇ.ഡി തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാജ്യവ്യാപകമായി രാജ് ഭവനുകളിലേക്ക് മാര്‍ച്ച് നടത്തിയത്. ചോദ്യം ചെയ്യല്‍ നാളെയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കോണ്‍ഗ്രസി​ന്റെ പ്രതിഷേധം ചൊവ്വാഴ്ച വരെ തുടരുമെന്നാണ് എഐസിസി നേതൃത്വം അറിയിച്ചിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here